Site icon onlinekeralanews.com

കണ്ടക്ടറുടെ കാലിൽ കുട്ടി മുറുകെ പിടിച്ചു; തെളിഞ്ഞത് തട്ടിക്കൊണ്ടുപോകൽ: നാടോടി യുവതിക്ക് 5 വർഷം തടവ്


കൊല്ലം ∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന 3 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ നാടോടി യുവതിക്ക് 5 വർഷം തടവും 25000 രൂപ പിഴയും ശിക്ഷ. കോയമ്പത്തൂർ മുക്കൂട് സ്വദേശി ദേവിയെ (35) ആണ് അഡിഷനൽ സെഷൻസ് കോടതി ജഡ്ജി പി.എൻ. വിനോദ് ശിക്ഷിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് കേസിന് ആസ്പദമായ സംഭവം. മാനസിക വെല്ലുവിളി നേരിടുന്ന അമ്മയ്ക്കൊപ്പം ഉറങ്ങിയ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടു പോയത്. ഈസ്റ്റ് എസ്ഐ സവിരാജൻ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ സിസിൻ ജി. മുണ്ടയ്ക്കൽ, സോജാ തുളസീധരൻ എന്നിവർ ഹാജരായി.


Source link
Exit mobile version