Site icon onlinekeralanews.com

ചെറിയ നീക്കങ്ങൾ പോലും വലിയ യുദ്ധമാകാം; ഒത്തുതീർപ്പിന് വഴിയൊരുങ്ങുമോ? ഇന്ത്യയ്ക്കും പ്രതിസന്ധി


രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപനം താൽക്കാലിക ആശ്വാസമാണെങ്കിലും ഇസ്‍ലാമാബാദിലെ ചർച്ച പരാജയപ്പെട്ടതോടെ യുഎസും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും നിർണായക ഘട്ടത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. യുദ്ധം ഒഴിവാക്കാനുള്ള ശ്രമം പോലെ തോന്നുന്ന ഈ വെടിനിർത്തൽ, യഥാർഥത്തിൽ വലിയ തീരുമാനങ്ങൾക്കു മുമ്പുള്ള ഇടവേള മാത്രമാണെന്നാണു വിലയിരുത്തൽ. ഇനി യുഎസിനും ഇറാന്റെയും മുന്നിലുള്ളത് സങ്കീർണമായ ചില നീക്കങ്ങളാണ്. രണ്ടാഴ്ചത്തെ വെടിനിർത്തൽ അവസാനിക്കാറായ സാഹചര്യത്തിൽ ഇരുപക്ഷവും പരിഗണിക്കാൻ സാധ്യതയുള്ള മാർഗങ്ങൾ ഇവയാണ്: 1. ഉപരോധങ്ങൾ കടുപ്പിക്കുന്നതിലായിരിക്കും പ്രധാന ശ്രദ്ധ. ഇറാന്റെ എണ്ണ കയറ്റുമതി പൂർണമായും തടസ്സപ്പെടുത്തുന്ന രീതിയിലുള്ള കടുപ്പമേറിയ സാമ്പത്തിക ഉപരോധങ്ങൾ യുഎസ് കൊണ്ടുവന്നേക്കാം.3. ഔദ്യോഗികമായും അനൗദ്യോഗികമായും നയതന്ത്ര മാർഗങ്ങൾ വഴിയുള്ള ശ്രമങ്ങൾ തുടർന്നേക്കും. ഔദ്യോഗിക ചർച്ചകൾ പരാജയപ്പെട്ടെങ്കിലും ഒമാൻ, ഖത്തർ, പാക്കിസ്ഥാൻ, തുർക്കി പോലുള്ള രാജ്യങ്ങൾ വഴി രഹസ്യമായി ചർച്ചകൾ തുടർന്ന് വെടിനിർത്തൽ നീട്ടാൻ ശ്രമിച്ചേക്കാം.


Source link
Exit mobile version