Site icon onlinekeralanews.com

‘ടൈം ആയി’! ഇന്ത്യൻ ടീമിലേക്ക് വൈഭവ് സൂര്യവംശിയുടെ ‘എൻട്രി’ ഉടൻ; സച്ചിന്റെ റെക്കോർഡ് പഴങ്കഥയാകും


മുംബൈ ∙ ആരാധകർ കാത്തിരുന്ന ആ നിമിഷത്തിന് ഇനി ഏറെനാൾ ബാക്കിയില്ല. ഇന്ത്യൻ ക്രിക്കറ്റിലെ വണ്ടർ ബോയ്, 15 വയസ്സുകാരനായ വൈഭവ് സൂര്യവംശി ദേശീയ സീനിയർ ടീമിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകുകയാണെന്നാണ് റിപ്പോർട്ട്. ഐപിഎലിനു ശേഷം നടക്കുന്ന ഇന്ത്യയുടെ അയർലൻഡ് പര്യടനത്തിലാകും വൈഭവിനെ ടീമിലേക്ക് പരിഗണിക്കുകയെന്നാണ് സൂചന. ‘‘വൈഭവ് അയർലൻഡ് പര്യടനത്തിനുള്ള ടീമിലേക്ക് പരിഗണനയിലുണ്ട്. മറ്റു പല കളിക്കാർക്കൊപ്പം സെലക്ടർമാർ അദ്ദേഹത്തിന്റെ പേരും ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.’’– ബിസിസിഐയുടെ അടുത്തവൃത്തം പറഞ്ഞു. അയർലൻഡ് പര്യടനത്തിനു ശേഷം ജൂലൈയിൽ നടക്കുന്ന സിംബാബ്‌വെ പര്യടനത്തിലേക്കും വൈഭവ് തിരഞ്ഞെടുക്കപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.രണ്ട് ട്വന്റി20 മത്സരങ്ങൾ അടങ്ങുന്നതാണ് ഇന്ത്യയുടെ അയർലൻഡ് പര്യടനം. ജൂൺ 26നും 28നുമാണ് മത്സരങ്ങൾ. ഇതിനു മുൻപ് അഫ്ഗാനിസ്ഥാനെതിരെ ടെസ്റ്റും ഏകദിനവും അടങ്ങുന്ന പരമ്പര ഇന്ത്യ കളിക്കുന്നുണ്ട്. അയർലൻ‍ഡ് പര്യടനത്തിനു ശേഷം ജൂലൈ 1 മുതൽ അഞ്ച് ട്വന്റി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും കളിക്കുന്നതിനായി ഇന്ത്യ ഇംഗ്ലണ്ട് പര്യടനവും നിശ്ചയിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് പര്യടനത്തിനായി സീനിയർ താരങ്ങളെ ബിസിസിഐ തിരികെ കൊണ്ടുവരാനാണ് സാധ്യത.


Source link
Exit mobile version