Site icon onlinekeralanews.com

കുംഭമേള വൈറൽ പെൺകുട്ടി: പരിശോധിച്ച രേഖകളിൽ 18 വയസ്സ് ; തിരുത്തിയത് പിന്നീടെന്ന് പൊലീസ്


തിരുവനന്തപുരം ∙ കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ടു തങ്ങൾ പരിശോധിച്ച രേഖകളിൽ പ്രായം 18 വയസ്സ് ആയിരുന്നെന്ന വാദത്തിലുറച്ച് പൊലീസ്. പെൺകുട്ടിയുടെ പേരിലുണ്ടായിരുന്ന ജനന സർട്ടിഫിക്കറ്റ് റദ്ദാക്കി പുതിയ സർട്ടിഫിക്കറ്റ് മധ്യപ്രദേശ് സർക്കാർ നൽകിയെന്ന സംശയവും പൊലീസ് പങ്കുവയ്ക്കുന്നു.18 വയസ്സ് പൂർത്തിയായെന്ന് രേഖപ്പെടുത്തിയുള്ള സാക്ഷ്യപത്രവും പെൺകുട്ടി ഹാജരാക്കി. വിവാഹം നടന്ന ക്ഷേത്രത്തിലെ അധികൃതരും ആധാർ പരിശോധിച്ചിരുന്നു. അതേസമയം, പെൺകുട്ടി ജനിച്ച ആശുപത്രിയിലെ അധികൃതരെ സമീപിച്ച മാതാപിതാക്കൾ ജനന സർട്ടിഫിക്കറ്റിന്റെ കാര്യം അന്വേഷിച്ചു. പെൺകുട്ടിയുടെ വിവാഹത്തിനു ശേഷമായിരുന്നു ഇത്.വിവാഹം റജിസ്റ്റർ ചെയ്യുന്നതിനു പൂവാർ പഞ്ചായത്തിലും ആദ്യത്തെ ജനന സർട്ടിഫിക്കറ്റും ആധാർ കാർഡുമാണു പെൺകുട്ടി സമർപ്പിച്ചത്. പൊലീസിന്റെയോ പഞ്ചായത്ത് അധികൃതരുടെയോ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടില്ലെന്ന നിലപാടിലാണു പൊലീസ്.


Source link
Exit mobile version