Site icon onlinekeralanews.com

ഹോർമുസ് ഇറാന്റെ സ്വത്തല്ലെന്ന് യുഎഇ; വിട്ടുവീഴ്ച ചെയ്യണമെന്ന് ഖത്തർ


ദുബായ് ∙ ഹോർമുസ് കടലിടുക്കിൽ ഇറാൻ ബന്ധമുള്ള കപ്പലുകളെ തടയാനുള്ള യുഎസ് നീക്കത്തിനിടെ, കടലിടുക്ക് ഇറാന്റെ സ്വത്തല്ലെന്ന് യുഎഇ. ഗൾഫ് രാജ്യങ്ങൾ ഹോർമുസിനെ മോചിപ്പിക്കാനുള്ള രാജ്യാന്തര ശ്രമങ്ങൾക്കൊപ്പം നിൽക്കുമെന്നും വ്യക്തമാക്കി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫയുമായി മനാമയിൽ കൂടിക്കാഴ്ച നടത്തി. ഇറാൻ ആക്രമണങ്ങളെത്തുടർന്നുള്ള സാഹചര്യങ്ങൾ വിലയിരുത്തി.


Source link
Exit mobile version