Site icon onlinekeralanews.com

‘അത് പാക്കിസ്ഥാന് ദൈവം നൽകിയ അവസരം; ഇറാനും യുഎസും ഞങ്ങളെ അഭിനന്ദിച്ചു’


ഇസ്‍ലാമാബാദ്∙ ഇറാൻ–യുഎസ് തർക്കം പരിഹരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഇരു രാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും പരിഹരിക്കപ്പെടാത്ത വിഷയങ്ങള്‍ പരിഹരിക്കാനായി എല്ലാവിധ ശ്രമങ്ങളും നടക്കുന്നുണ്ടെന്നും ഷഹബാസ് ഷരീഫ് മന്ത്രിസഭാ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ടു പറഞ്ഞു. പാക്കിസ്ഥാന്റെ നേതൃത്വത്തിൽ നടന്ന ഇറാൻ–യുഎസ് ചർച്ചകൾക്കു പിന്നാലെയാണു പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ പ്രതികരണം. ഇറാനെയും യുഎസിനെയും ചർച്ചയ്ക്കായി എത്തിക്കാൻ പാക്കിസ്ഥാൻ രാപകൽ പ്രയ്തിനിച്ചുവെന്നും ആ പരിശ്രമങ്ങളുടെ ഫലമായാണു വെടിനിർത്തൽ ഇപ്പോഴും നിലനിൽക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ചർച്ചകളിൽ പ്രധാന പങ്കുവഹിച്ച ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ ഫീൽഡ് മാർഷൽ മുനീർ എന്നിവരെയും സംഘത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. 


Source link
Exit mobile version