Site icon onlinekeralanews.com

അഭിഷേക് ‘ഗോൾഡൻ ഡക്ക്’, കളംനിറഞ്ഞ് ഇഷാൻ കിഷൻ (44 പന്തിൽ 91); ഇനി വൈഭവിന്റെ ഊഴം; രാജസ്ഥാന് കൂറ്റൻ വിജയലക്ഷ്യം


ഹൈദരാബാദ് ∙ അഭിഷേക് ശർമയും വൈഭവ് സൂര്യവംശിയും തമ്മിലുള്ള ‘മത്സരത്തി’നു കാത്തിരുന്ന ആരാധകർക്ക് കിട്ടിയത് ഇഷാൻ കിഷന്റെ വെടിക്കെട്ട്. ക്യാപ്റ്റൻ കടിഞ്ഞാൺ ഏറ്റെടുത്ത മത്സരത്തിൽ രാജസ്ഥാനെതിരെ ഹൈദരാബാദ് ഉയർത്തിയത് 217 റൺസിന്റെ വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 216 റൺസെടുത്തു. അർധസെഞ്ചറി നേടിയ ഇഷാൻ കിഷൻ (44 പന്തിൽ 91), ഹെൻറിച്ച് ക്ലാസൻ (26 പന്തിൽ 40) എന്നിവരുടെ ബാറ്റിങ്ങാണ് ഹൈദരാബാദിനെ മികച്ച സ്കോറിലെത്തിച്ചത്.എന്നാൽ മൂന്നാമനായി ഇറങ്ങി ഇഷാൻ കിഷൻ, ആരാധകർ കൊതിച്ചത് നൽകി. ട്രാവിഡ് ഹെഡിനെ മറുവശത്ത് നിർത്തി ഇഷാൻ കിഷൻ കളംനിറഞ്ഞതോടെ ഹൈദാരാബാദ് സ്കോർബോർഡ് ചലിച്ചു. പവർപ്ലേയിൽ സ്കോർ 50 കടന്നു. പിന്നാലെ ട്രാവിസ് ഹെഡിനെ റിയാൻ പരാഗ് പുറത്താക്കിയെങ്കിലും ഇഷാൻ അടി തുടർന്നു. നാലാമനായി ഇറങ്ങിയ ഹെൻറിച്ച് ക്ലാസനും മികച്ച പിന്തുണ നൽകി. 10–ാം ഓവറിൽ, 30 പന്തിൽ ഇഷാൻ അർധസെഞ്ചറി നേടി. പിന്നാലെ താരം ഗിയർ മാറ്റി. 11–ാം തുഷാർ ദേശ്പാണ്ഡെയ്ക്കെതിരെ 21 റൺസാണ് ഇഷാൻ അടിച്ചുകൂട്ടിയത്.


Source link
Exit mobile version