Site icon onlinekeralanews.com

ഓസ്ട്രേലിയൻ കരസേനയെ നയിക്കാൻ സൂസൻ കോയൽ; വനിതാ മേധാവി ചരിത്രത്തിലാദ്യം


മെൽബൺ ∙ ഓസ്‌ട്രേലിയൻ പ്രതിരോധ സേനയുടെ നേതൃത്വത്തിൽ വരുത്തിയ മാറ്റങ്ങളുടെ ഭാഗമായി, രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത കരസേനാ മേധാവിയാകുന്നു. നിലവിൽ ‘ചീഫ് ഓഫ് ജോയിന്റ് കേപ്പബിലിറ്റീസ്’ ആയ ലെഫ്റ്റനന്റ് ജനറൽ സൂസൻ കോയൽ ജൂലൈയിൽ കരസേനാ മേധാവിയായി ചുമതലയേൽക്കും. ലെഫ്റ്റനന്റ് ജനറൽ സൈമൺ സ്റ്റുവർട്ടിനു പകരക്കാരിയായാണ് അവർ എത്തുന്നത്. സൈന്യത്തിൽ സേവനത്തിലിരിക്കുന്ന വനിതാ ഉദ്യോഗസ്ഥർക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളും വിവേചനങ്ങളും തടയുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് പ്രതിരോധ സേനയ്‌ക്കെതിരെ കൂട്ട പരാതി ഉയർ‌ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സേനയുടെ നേതൃത്വത്തിൽ സുപ്രധാന മാറ്റങ്ങൾ വരുന്നത്.55 വയസ്സുള്ള സൂസൻ 1987 ലാണ് സൈന്യത്തിൽ ചേർന്നത്. ഓസ്‌ട്രേലിയൻ പ്രതിരോധ സേനയിലെ വനിതാ പങ്കാളിത്തം നിലവിൽ 21 ശതമാനമാണ്. 2030 ഓടെ ഇത് 25 ശതമാനമായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.


Source link
Exit mobile version