Site icon onlinekeralanews.com

‘ഉത്തരക്കടലാസ് വലിച്ചെറിയും; പരാതിപ്പെട്ടാൽ ആൺകുട്ടികളെ വിട്ട് മർദിക്കും’: അധ്യാപകനെതിരെ വിദ്യാർ‍ഥിനി


കണ്ണൂർ ∙ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ അധ്യാപകൻ ഡോ. എം.കെ. റാം സ്ഥിരമായി അധിക്ഷേപിച്ചിരുന്നതായി വിദ്യാർഥികൾ. മുൻപും ഇയാൾക്കെതിരെ പരാതി നൽകിയെന്നും സസ്പെൻഷൻ ലഭിച്ചിരുന്നുവെന്നും അവസാന വർഷ വിദ്യാർഥി നയന നിഷികാന്ത് പറഞ്ഞു.രക്ഷിതാക്കളോട് വിദ്യാർഥികളെക്കുറിച്ച് മോശമായി സംസാരിക്കും. ഉത്തരക്കടലാസ് വലിച്ചെറിയും. വൈവ പൂർത്തിയാക്കില്ല എന്നു ഭീഷണിപ്പെടുത്തും. പല കുട്ടികളേയും പരീക്ഷ എഴുതിക്കാത്ത സാഹചര്യമുണ്ടായിരുന്നു. പെൺകുട്ടികൾ റാമിനെതിരെ പരാതി നൽകിയപ്പോൾ ആൺകുട്ടികളെ വിട്ട് അടിപ്പിച്ചു. റാമിനെതിരെ വിദ്യാർഥികൾ കോളജ് ഡീനിന് ഒരു വർഷം മുൻപ് പരാതി നൽകിയിരുന്നു. ഒന്നാം വർഷ വിദ്യാർഥികളുടെ രക്ഷിതാക്കൾ യൂണിവേഴ്സിറ്റി അധികൃതർക്കും പരാതി നൽകി. അതിനെത്തുടർന്ന് രണ്ട് മാസം സസ്പെൻഡ് ചെയ്തു. ∙ പ്രതിഷേധവുമായി കെഎസ്‌യു


Source link
Exit mobile version