Site icon onlinekeralanews.com

‘വ്യാജ അവകാശവാദം യാഥാർഥ്യം ഇല്ലാതാക്കില്ല’: ഇന്ത്യൻ സ്ഥലങ്ങള്‍ക്ക് പേര് പ്രഖ്യാപിച്ച ചൈനീസ് നടപടി തള്ളി ഇന്ത്യ


ന്യൂഡൽഹി∙ ഇന്ത്യൻ അതിർത്തിക്കുള്ളിലെ ചില സ്ഥലങ്ങൾക്ക് പേര് നല്‍കിയ ചൈനയുടെ നടപടി തള്ളി ഇന്ത്യ. വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‍സ്വാൾ പുറത്തുവിട്ട പ്രസ്താവനയിലാണ് ഇന്ത്യ ചൈനയ്ക്കെതിരെ രംഗത്തെത്തിയത്. വ്യാജ അവകാശവാദങ്ങളും അടിസ്ഥാന രഹിതമായ കഥകൾ മെനയുന്നതും യാഥാർഥ്യത്തെ ഇല്ലാതാക്കില്ലെന്ന് പ്രസ്താവനയിൽ പറയുന്നു. അരുണാചൽ പ്രദേശിലെ വിവിധ ഭാഗങ്ങൾക്ക് പേര് നൽകാനുള്ള നടപടികൾ ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ കാരണമായേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് ചൈന വിട്ടുനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.


Source link
Exit mobile version