Site icon onlinekeralanews.com

‘വാന്‍സ് വെറും കയ്യോടെ വീട്ടിലേക്ക് മടങ്ങി, അവർക്ക് മുഖം രക്ഷിക്കാൻ വേറെ വഴിയില്ല’: യുഎസിനെ പരിഹസിച്ച് ഇറാൻ


ഇസ്‍ലമാബാദ്∙ പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ യുഎസും ഇറാനും തമ്മിലുള്ള ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ യുഎസിനെ പരിഹസിച്ച് ഇറാന്‍. ചർച്ചയ്ക്കൊടുവിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് വെറുംകയ്യോടെ വീട്ടിലേക്കു മടങ്ങിയെന്നാണ് ഇറാന്റെ പരിഹാസം. ഹോർമുസ് കടലിടുക്ക് ഇപ്പോഴും അടച്ചിട്ടിരിക്കുകയാണെന്നും യുഎസുമായുള്ള ചർച്ച പരാജയപ്പെട്ടെന്നും ഘാനയിലെ ഇറാൻ എംബസി എക്സിൽ കുറിച്ചു. അതിനിടെ, യുഎസ്-ഇറാൻ ചർച്ചകൾ ധാരണയാകാതെ അവസാനിച്ചതിന് പിന്നാലെ ഇറാനെതിരെ നാവിക ഉപരോധം ഏർ‍പ്പെടുത്തുമെന്ന് ട്രംപ് സൂചന നൽകിയിട്ടുണ്ട്. ഉപരോധം സംബന്ധിച്ച് ഒരു മാധ്യമത്തിൽവന്ന ലേഖനം ട്രംപ് സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ‘ഇറാൻ വഴങ്ങുന്നില്ലെങ്കിൽ പ്രസിഡന്റിന്റെ കൈവശമുള്ള ആയുധം – നാവിക ഉപരോധം’ എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്. യുഎസിന്റെ അന്തിമ നിർദ്ദേശം ഇറാൻ നിരസിക്കുകയാണെങ്കിൽ എണ്ണ കയറ്റുമതി തടയുന്നതിനായി നാവിക ഉപരോധം പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പാക്കിസ്ഥാനിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ഉപരോധ നീക്കം.


Source link
Exit mobile version