Site icon onlinekeralanews.com

‘സർ എന്നൊന്നും വിളിക്കേണ്ട, സഞ്ജുവെന്ന് വിളിച്ചാൽ മതി..’: ധ്യാനിന്റെ കരച്ചിൽ ‘കേട്ടു; വിഡിയോ കോളിലെത്തി താരം


ചെന്നൈ ∙ ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സ് ജഴ്സിയിൽ സഞ്ജു സാംസൺ കന്നി സെഞ്ചറി നേടിയതിന്റെ ആവേശത്തിലും സന്തോഷത്തിലുമാണ് ആരാധകർ. പുതിയ തട്ടകത്തിൽ, ആദ്യ മൂന്നു മത്സരങ്ങളിലും പരാജയപ്പെട്ട ശേഷമാണ് താരത്തിന്റെ തിരിച്ചുവരവ്. ശനിയാഴ്ച ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലായിരുന്നു സഞ്ജുവിന്റെ തകർപ്പൻ സെഞ്ചറി. എന്നാൽ സഞ്ജുവിന്റെ ഈ സെഞ്ചറി നേട്ടത്തിനു മുൻപു തന്നെ സന്തോഷത്തിലാറാടിയ ഒരു ‘കുട്ടി ആരാധകൻ’ ഉണ്ട്, നമ്മുടെ കോഴിക്കോട്ട്. കാരണം മറ്റൊന്നുമല്ല, സഞ്ജു സാംസൺ വിഡിയോ കോളിലൂടെ സംസാരിച്ചിരിക്കുകയാണ് ഈ ഫാൻ ബോയ്‌യോട്.സഞ്ജു: ഹലോ, എന്തുണ്ട്? സ്കൂളിലൊന്നും പോയില്ലേ, അവധിയാണോ? സഞ്ജു: പ്രക്ടീസിനൊക്കെ പോകുന്നുണ്ടോ?’


Source link
Exit mobile version