test del 2
24 മണിക്കൂറിൽ ഇറാൻ വീഴ്ത്തിയത് 2 യുഎസ് ജെറ്റുകൾ; അമേരിക്കയ്ക്ക് വെല്ലുവിളിയുയർത്തി ‘മജീദ്’ മിസൈലുകൾ

ടെഹ്‌റാൻ: അമേരിക്കയ്ക്കെതിരെ ഇറാൻ ആക്രമണം കടുപ്പിച്ചതോടെ പശ്ചിമേഷ്യയിൽ അഞ്ച് ആഴ്ചയായി തുടരുന്ന സംഘർഷം പുതിയ ഘട്ടത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ട് യുഎസ് യുദ്ധവിമാനങ്ങളും തിരച്ചിൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഇറാൻ വെടിവെച്ചിട്ടു. അത്യാധുനികമായ അമേരിക്കൻ മിസൈലുകളെയും ഡ്രോണുകളെയും ഇത്ര വേഗത്തിൽ തകർക്കാൻ ഇറാന് സാധിച്ചത് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ‘മജീദ്’ (Majid) മിസൈലുകളടങ്ങുന്ന വ്യോമ പ്രതിരോധ സംവിധാനത്തിന്റെ കരുത്താണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2021-ൽ ഇറാൻ സേനയുടെ ഭാഗമായ ഈ സംവിധാനം താഴ്ന്ന ഉയരത്തിൽ പറക്കുന്ന വിമാനങ്ങളെ ലക്ഷ്യംവെച്ചുള്ളതാണ്. ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതുമുതൽ എംക്യു-9 (MQ-9), ഹെറോൺ (Heron) തുടങ്ങിയ അത്യാധുനിക ഡ്രോണുകളെയും ഹൈ-വാല്യൂ യുഎവികളെയും (UAVs) തകർക്കാൻ ഇറാന്റെ ഈ പ്രതിരോധ സംവിധാനത്തിന് കഴിഞ്ഞിട്ടുണ്ട്.റഡാർ സിഗ്നലുകൾ പുറപ്പെടുവിക്കാത്ത ‘പാസീവ് ഇൻഫ്രാറെഡ് ഡിറ്റക്ഷൻ’ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ വിമാനങ്ങളിലെയും ഡ്രോണുകളിലെയും വാണിങ് റിസീവറുകൾക്ക് ഈ മിസൈലുകളെ മുൻകൂട്ടി തിരിച്ചറിയാൻ പ്രയാസമാണ്. താഴ്ന്ന ഉയരത്തിൽ പറക്കുന്ന ലക്ഷ്യങ്ങളെ എളുപ്പത്തിൽ വെടിവെച്ചിടാൻ സാധിക്കുന്ന മജീദ് സിസ്റ്റത്തിന് എട്ട് കിലോമീറ്റർ ദൂരപരിധിയും ആറ് കിലോമീറ്റർ ഉയരപരിധിയുമാണുള്ളത്.അപ്രതീക്ഷിതമായ ആക്രമണങ്ങളിലൂടെ അമേരിക്കയെ ഞെട്ടിക്കുന്ന ‘അസിമ്മട്രിക് വാർഫെയർ’ രീതിയാണ് ഇറാൻ പിന്തുടരുന്നത്. റഡാർ ഉപയോഗിക്കുന്നതിന് പകരം വിമാനങ്ങളിൽനിന്നും ഡ്രോണുകളിൽനിന്നുമുള്ള ചൂട് തിരിച്ചറിഞ്ഞാണ് (infrared guidance) ഈ മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. ഇത് എഫ്-35 പോലുള്ള അത്യാധുനിക സ്റ്റെൽത്ത് വിമാനങ്ങൾക്കുപോലും വലിയ ഭീഷണിയാണ്.
Source link


