‘ആളുകൾ ഓടിയെത്തുമ്പോഴേക്കും ഏറെ വൈകിയിരുന്നു..’: നാടിനെ കണ്ണീരിലാഴ്ത്തി ഒരു കുടുംബത്തിലെ 3 പേരുടെ മരണം

നാദാപുരം ∙ ഒരു കുടുംബത്തിലെ 3 പേരുടെ മുങ്ങി മരണം നാടിനെയാകെ കണ്ണീരിലാഴ്ത്തി. വേവത്തെ അരീക്കുണ്ടിൽ ഹനീഫയുടെ മകൾ ഇസാമറിയം (8), മയ്യഴിപ്പുഴയിലെ പുതിയോട്ടിൽ താഴെ പാലത്തിനു സമീപം മുങ്ങിത്താഴ്ന്നതിനിടയിലാണ് ഹനീഫയുടെ സഹോദരൻ അൻസാറും ഭാര്യ സുഹാദയും പുഴയിലേക്കെടുത്തു ചാടി കുട്ടിയെ രക്ഷിക്കാനുള്ള ശ്രമിച്ചത്. മൂവരും മരിച്ചു. പുഴക്കടവിൽ അലക്കുകയായിരുന്ന തരുവണ സ്വദേശിനി സുഹാദയാണ് കുട്ടി മുങ്ങിയതറിഞ്ഞു പുഴയിലേക്ക് എടുത്തു ചാടിയത്.ചടങ്ങിനെത്തിയ എം.കെ.മുനീർ എംഎൽഎ, ഷാഫി പറമ്പിൽ എംപി, ഇ.കെ.വിജയൻ എംഎൽഎ എന്നിവരും യുഡിഎഫ് സ്ഥാനാർഥി കെ.എം.അഭിജിത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ അഹമ്മദ് പുന്നക്കൽ (ചെക്യാട്), വളപ്പിൽ കുഞ്ഞമ്മദ് (തൂണേരി), ബ്ലോക്ക് പഞ്ചായ ത്ത് അംഗം സൂപ്പി നരിക്കാട്ടേരി, നാദാപുരം മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി, സിപിഎം സംസ്ഥാന സമിതി അംഗം പി.മോഹനൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മോഹനൻ പാറക്കടവ്, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രവീഷ് വളയം, കെഎംസിസി നേതാക്കളായ കെ.പി.മുഹമ്മദ്, സാലി പുതുശ്ശേരി, ടി.കെ.അബ്ബാസ്, ഹസൻ ചാലിൽ തുടങ്ങിയവരും ആശുപത്രിയിൽ എത്തി. 3 പേരുടെയും ജനാസ നമസ്കാരം ഇന്ന് പോസ്റ്റുമോർട്ടത്തിനു ശേഷം പാറക്കടവ് ജുമുഅത്ത് പള്ളിയിൽ നടക്കും. കബറടക്കവും ഇതേ പള്ളിയിലാണ്.പെൺകുട്ടിയടക്കം കുടുംബത്തിലെ 3 പേർ മയ്യഴിപ്പുഴയിൽ മുങ്ങിമരിച്ചു നാദാപുരം ∙ മയ്യഴിപ്പുഴയിൽ പെൺകുട്ടിയടക്കം ഒരു കുടുംബത്തിലെ 3 പേർ മുങ്ങിമരിച്ചു. അരീക്കുണ്ടിൽ അൻസാർ(45), ഭാര്യ വയനാട് തരുവണ സ്വദേശിനി സുഹാദ(38), അൻസാറിന്റെ അനുജൻ ഹനീഫിന്റെ മകൾ ഇസ മറിയം (8) എന്നിവരാണ് മരിച്ചത്. ചെക്യാട് പഞ്ചായത്തിലെ പുളിയാവിൽ മയ്യഴിപ്പുഴയിലെ വേവം പുതിയോട്ടിൽ താഴെ ചേത്തക്കോട്ട് പാലത്തിനു സമീപം ഇന്നലെ വൈകിട്ട് നാലിനായിരുന്നു ദുരന്തം.
Source link
