Site icon onlinekeralanews.com

വി.കുഞ്ഞിക്കൃഷ്ണനോട് സമൂഹമാധ്യമത്തിലൂടെ അനുഭാവം പ്രകടിപ്പിച്ചു; കാറിനു തീവച്ചു


മാതമംഗലം ∙ യുഡിഎഫ് പിന്തുണയോടെ പയ്യന്നൂർ മണ്ഡലത്തിൽ മത്സരിച്ച മുൻ സിപിഎം ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞിക്കൃഷ്ണനോട് സമൂഹമാധ്യമത്തിലൂടെ അനുഭാവം പ്രകടിപ്പിച്ച സിപിഎം അനുകൂല സംഘടനയായ എൻജിഒ യൂണിയന്റെ പ്രവർത്തകന്റെ വീട്ടുമുറ്റത്തു നിർത്തിയിട്ട കാറിന് തീവച്ചു. മാതമംഗലം പേരൂൽ കിഴക്കേക്കര സൗത്തിലെ പഞ്ചായത്ത് ജീവനക്കാരൻ എം.കെ.നാരായണന്റെ കാറാണ് ഭാഗികമായി കത്തിയത്.വി.കുഞ്ഞിക്കൃഷ്ണന്റെ കൃഷിയിടത്തിലെ മഴമറയ്ക്ക് തീവച്ചു പയ്യന്നൂർ ∙ മണ്ഡലം യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി.കുഞ്ഞിക്കൃഷ്ണന്റെ കാങ്കോൽ കരിങ്കുഴിയിലുള്ള കൃഷിയിടത്തിലെ മഴമറ തീവച്ച് നശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണു സംഭവം. അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. കുഞ്ഞിക്കൃഷ്ണനായി വോട്ട് അഭ്യർഥിച്ച് ഈ സ്ഥലത്തെ മതിലിൽ ചുമരെഴുത്ത് നടത്തിയിരുന്നു. ആ മതിലും പൊളിച്ചിട്ടുണ്ട്. കുഞ്ഞിക്കൃഷ്ണന്റെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.


Source link
Exit mobile version