Site icon onlinekeralanews.com

അഭിഷേക് – ഹെഡ് ‘പവർ അടി’: 6 ഓവറിൽ ഹൈദരാബാദ് 105 റൺസ്, ബാക്കി 14 ഓവറിൽ 114 റൺസ്


മുല്ലൻപുർ ∙ ഐപിഎലിലെ ഏറ്റവും ‘പവർഫുൾ’ ഓപ്പണിങ് കൂട്ടുകെട്ട് ഞങ്ങൾ തന്നെയെന്നു തെളിയിച്ച് അഭിഷേക് ശർമ– ട്രാവിസ് ഹെഡ് സഖ്യം കത്തിക്കയറിയപ്പോൾ പഞ്ചാബ് കിങ്സിനു മുന്നിൽ കൂറ്റൻ വിജയലക്ഷ്യമുയർത്തി സൺറൈസേഴ്സ് ഹൈദരാബാദ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 219 റൺസെടുത്തത്. അർധസെഞ്ചറി നേടിയ അഭിഷേക് ശർമ (28 പന്തിൽ 78), ട്രാവിസ് ഹെഡ് (23 പന്തിൽ 38), ഹെൻറിച്ച് ക്ലാസൻ (33 പന്തിൽ 39) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് ഹൈദരാബാദ് മികച്ച സ്കോർ ഉയർത്തിയത്. പവർപ്ലേയ്ക്കു ശേഷം മീഡിയം പേസർ ശശാങ്ക് സിങ്ങിനെ പന്തേൽപ്പിക്കാനുള്ള ശ്രേയസ്സ് അയ്യരുടെ തീരുമാനം ഫലം കണ്ടു. ഇതോടെ ഹൈദരാബാദിന്റെ സ്കോറിങ്ങിന്റെ വേഗം കുറഞ്ഞു. ഒൻപതാം ഓവറിൽ ഹെഡിനെയും അഭിഷേകിനെയും ഒന്നിടവിട്ട പന്തുകളിൽ പുറത്താക്കി ശശാങ്ക് സിങ് ഹൈദരാബാദിന് ഇരട്ടപ്രഹരം നൽകുകയും ചെയ്തു. ഒന്നാം വിക്കറ്റിൽ അഭിഷേകും ഹെഡും ചേർന്ന് 120 റൺസാണ് അടിച്ചുകൂട്ടിയത്. 8 സിക്സും അഞ്ച് ഫോറുമാണ് അഭിഷേകിന്റെ ബാറ്റിൽനിന്നു പിറന്നത്. ഹെഡ് ഒരു സിക്സും അഞ്ച് ഫോറും പായിച്ചു.  


Source link
Exit mobile version