Site icon onlinekeralanews.com

‘വെല്‍ഡണ്‍ ഡിയര്‍!’: വണ്ടർ പ്രകടനത്തിന് വൈഭവിന് സ്നേഹസമ്മാനം നൽകി വിരാട് കോലി


ഗുവാഹത്തി ∙ രാജസ്ഥാന്‍ റോയല്‍സിനായി തകര്‍പ്പന്‍ പ്രകടനം തുടരുന്ന കൗമാര വിസ്മയം വൈഭവ് സൂര്യവംശിക്ക് സൂപ്പര്‍താരം വിരാട് കോലിയുടെ പ്രശംസ. രാജസ്ഥാന്‍ റോയല്‍സും ആര്‍സിബിയും തമ്മിലുള്ള മത്സരം കഴിഞ്ഞതിന് പിന്നാലെ വൈഭവിനെ തേടി കോലിയുടെ ഓട്ടോഗ്രഫ് എത്തി. തൊപ്പിയില്‍ ‘ഡിയര്‍ വൈഭവ്, വെല്‍ഡണ്‍’ എന്നാണ് വൈഭവിന്റെ ക്യാപ്പിൽ കോലി കുറിച്ചത്. പ്ലെയര്‍ ഓഫ് ദ് മാച്ചിനും ഓറഞ്ച് ക്യാപ്പിനും ഒപ്പം എക്കാലത്തേക്കും സൂക്ഷിച്ചുവയ്ക്കാന്‍ ഒരു സ്നേഹസമ്മാനം. 15 പന്തില്‍ നിന്നായിരുന്നു ചെന്നൈക്കെതിരെയും ആര്‍സിബിക്കെതിരെയും വൈഭവിന്‍റെ അര്‍ധസെഞ്ചറികള്‍ പിറന്നത്. ധ്രുവ് ജുറേലുമായി ചേര്‍ന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 37 പന്തില്‍ നിന്ന് 108 റണ്‍സാണ് പിറന്നത്. ക്രുനാല്‍ പാണ്ഡ്യയുടെ പന്തില്‍ കോലിക്ക് ക്യാച്ച് നല്‍കിയാണ് വൈഭവ് ഒടുവില്‍ പുറത്തായത്. വൈഭവ് പുറത്തായിട്ടും ജുറൈല്‍ അടിച്ചു കയറിയതോടെ രാജസ്ഥാന്‍ വിജയം സ്വന്തമാക്കുകയായിരുന്നു


Source link
Exit mobile version