Site icon onlinekeralanews.com

മുഖത്തിനു വൈരൂപ്യം, കാലുകൾക്ക് ഗുരുതര പരുക്ക്; മുജ്തബ ഖമനയി ശാരിരികമായി അവശൻ?


ടെഹ്റാൻ∙ ‌വ്യോമാക്രമണത്തിൽ മുഖത്തും കാലിനും ഗുരുതരമായി പരുക്കേറ്റ ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി ചികിത്സയിലെന്നു റോയിട്ടേഴ്സ് റിപ്പോർട്ട്. ടെഹ്‌റാനിലെ അതീവ സുരക്ഷാ മേഖലയിലുണ്ടായ ആക്രമണത്തിൽ മുജ്തബയുടെ മുഖത്തിനു വൈരൂപ്യം സംഭവിക്കുകയും കാലുകൾക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തതായി അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.ഫെബ്രുവരി 28ന് നടന്ന ആക്രമണത്തിൽ പിതാവും പരമോന്നത നേതാവും ആയിരുന്ന ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിനെത്തുടർന്നു മാർച്ച് എട്ടിനാണ് മുജ്തബ അധികാരമേറ്റത്. ഇതിനു ശേഷം മുജ്തബയുടെ ചിത്രങ്ങളോ വിഡിയോകളോ ശബ്ദരേഖയോ ഇതുവരെ പുറത്തുവന്നിട്ടില്ല. ഇത് ഇറാൻ ജനതയ്ക്കിടയിൽ വലിയ ചർച്ചകൾക്കും ‘എവിടെയാണ് മുജ്തബ’ എന്ന തരത്തിലുള്ള മീമുകൾക്കും വഴിയൊരുക്കിയിട്ടുണ്ട്.


Source link
Exit mobile version