Site icon onlinekeralanews.com

കോട്ടയം ജില്ലയിൽ ഏറ്റവുമധികം പേർ വോട്ട് ചെയ്തത് പൂഞ്ഞാറിൽ; ബിജെപിക്ക് നേട്ടമുണ്ടാകുമോ?


കോട്ടയം∙ തിരഞ്ഞെടുപ്പ് കടമ്പ കടന്നതോടെ പോളിങ് ഉദ്യോഗസ്ഥരും സ്ഥാനാർഥികളും പ്രവർത്തകരും കൂട്ടരും കണക്കുകൂട്ടലിലാണ്. എല്ലാ ക്യാംപുകളും അവരവരുടെ സ്ഥാനാർഥികളെ കണക്കു കൂട്ടി ജയിപ്പിച്ചെടുക്കുന്ന തിരക്കിലുമാണ്. ഉദ്യോഗസ്ഥരാകട്ടെ പോസ്റ്റൽ ബാലറ്റുകൾ ഉൾപ്പെടെയുള്ളവയുടെ കണക്കു ശരിയാക്കുകയാണ്. ജില്ലയിലെ വോട്ടിങ് ശതമാനം 74.76 ആണ്. പോസ്റ്റുബാലറ്റ് ഒഴിച്ചുള്ള കണക്കാണിത്. ശരാശരി ഒന്നര ശതമാനം പോസ്റ്റൽ വോട്ടുകൾ മണ്ഡലങ്ങളിൽ പോൾ ചെയ്തിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ആകെ 15,11,580 വോട്ടർമാരിൽ 11,30,089 പേർ ബൂത്തിലെത്തി. ജില്ലയിൽ ഏറ്റവുമധികം പോളിങ് നടന്നത് ഏറ്റവുമധികം വോട്ടർമാരുള്ള പൂഞ്ഞാർ മണ്ഡലത്തിലാണ്. ശതമാനക്കണക്കിൽ മുന്നിൽ വൈക്കമാണ്. ഏറ്റവും കുറവ് പോളിങ് കടുത്തുരുത്തിയിൽ. 9 മണ്ഡലങ്ങളിലെ വോട്ടിങ് മെഷീനുകൾ 5 കേന്ദ്രങ്ങളിലെ 9 സ്ട്രോങ് റൂമുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവിടെത്തന്നെയാണ് വോട്ടെണ്ണലും.


Source link
Exit mobile version