ഇവിഎമ്മിന് സ്ഥാനാർഥിയുടെ കാവൽ അനുവദനീയമോ? അറിയാം ഇക്കാര്യങ്ങൾ

കോഴിക്കോട് ∙ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുന്ന മേയ് 4 വരെ വോട്ടിങ് യന്ത്രങ്ങൾക്കു കാവൽ നിൽക്കാൻ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സ്ഥാനാർഥിയുടെ ഇലക്‌ഷൻ ഏജന്റ് റിട്ടേണിങ് ഓഫിസർക്ക് അപേക്ഷ നൽകിയത് ഇതു സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിന്റെ ചുവടുപിടിച്ച്. 2023 ൽ കമ്മിഷൻ പുറത്തിറക്കിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇതെന്ന് കോഴിക്കോട് നോർത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ.ജയന്തിന്റെ ഇലക്‌ഷൻ ഏജന്റ് ജെയ്സൺ ജോസഫ് മനോരമ ഓൺലൈനോട് പറഞ്ഞു.നിരീക്ഷിക്കാമെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻസ്ട്രോങ് റൂം വോട്ടെടുപ്പിനു ശേഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും അനുബന്ധസാമഗ്രികളും സൂക്ഷിക്കുന്ന കേന്ദ്രങ്ങളാണ് സ്ട്രോങ് റൂമുകൾ. വോട്ടെടുപ്പ് അവസാനിച്ച ശേഷം വോട്ടിങ് മെഷീനുകൾ സീൽ ചെയ്ത് സ്ട്രോങ് റൂമിലെത്തിക്കുന്നു. വോട്ടെണ്ണൽ ദിനത്തിലേ അവ പുറത്തെടുക്കൂ. ഇതിന് പൊലീസിന്റെയും കേന്ദ്ര സേനയുടെയും കനത്ത കാവലുണ്ടാകും. റിട്ടേണിങ് ഓഫിസറുടെ മേൽനോട്ടത്തിലാണ് സുരക്ഷാക്രമീകരണങ്ങൾ.
Source link
