Site icon onlinekeralanews.com

ഹൃദയം മുറിയും…! ‘എനിക്ക് ഒരിക്കൽ പോലും ലക്കില്ല..’: സഞ്ജു കാണുന്നുണ്ടോ, ധ്യാനിന്റെ ഈ കരച്ചിൽ– വിഡിയോ


കോഴിക്കോട് ∙ ഐപിഎലിൽ ഇത്തവണ പുതിയ തട്ടകത്തിലെത്തിയ സഞ്ജു സാംസണ് ഇതുവരെ തിളങ്ങാൻ സാധിച്ചിട്ടില്ല. ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി മൂന്നു മത്സരങ്ങളിൽ ബാറ്റിങ്ങിനിറങ്ങിയ സഞ്ജു ഒരിക്കലും രണ്ടക്കം കടന്നില്ല. ചെന്നൈ സൂപ്പർ കിങ്സിനെയും നിർഭാഗ്യം വിടാതെ പിന്തുടരുകയാണ്. മൂന്നു മത്സരങ്ങളിലും ചെന്നൈ തോറ്റു. ഈ സീസണിൽ ഇതുവരെ അക്കൗണ്ട് തുറക്കാൻ സാധിക്കാത്ത ഏക ടീമാണ് ചെന്നൈ സൂപ്പർ കിങ്സ്. ഇതൊക്കെയാണെങ്കിലും സഞ്ജുവിനോടുള്ള ആരാധനയ്ക്കും സ്നേഹനത്തിനും കുറവൊന്നുമില്ല.സഞ്ജുവിനെ അപ്രതീക്ഷിതമായിട്ടാണ് ശബരീഷ് കണ്ടതെങ്കിൽ സഞ്ജുവിനെ കാണാൻ സാധിക്കുമായിരുന്ന അവസരം നഷ്ടമായതിന്റെ വിഷമത്തിലാണ് ഒരു ‘കുട്ടി ആരാധകൻ’. കോഴിക്കോട് വേദവ്യാസ വിദ്യാലയം സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി ആർ.ധ്യാനിനാണ് സുവർണാവസരം നഷ്ടമായത്. ഇൻസ്റ്റഗ്രാമിൽ ധ്യാനിന്റെ ബന്ധു പങ്കുവച്ച റീൽസിലൂടെയാണ് സഞ്ജുവിനെ നേരിൽ കാണാൻ സാധിക്കാതെ പോയ കുട്ടിയുടെ സങ്കടം പുറംലോകം അറിഞ്ഞത്. ‘എനിക്ക് സഞ്ജുവിനെ കാണണം, ‍‍ഞാൻ എല്ലാ ദിവസവും പോകുന്നതായിരുന്നു. ഇന്നു മാത്രം പോയില്ല.. എനിക്ക് ഒരിക്കൽ പോലും ലക്കില്ല’’ എന്നു കരഞ്ഞുകൊണ്ട് ധ്യാൻ പറയുന്നതാണ് വിഡിയോയിലുള്ളത്. സാരമില്ല, ഇനിയും കാണാനാകുമെന്ന് പറഞ്ഞ് ധ്യാനിനെ ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും ‘ഇനി ഒരിക്കലും കാണാൻ പറ്റില്ല’ എന്നാണ് ധ്യാൻ മറുപടി പറയുന്നത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. സഞ്ജു സാംസണെ ടാഗ് ചെയ്ത് ഒട്ടേറെ പേർ കമന്റമിടുന്നുണ്ട്. വിഡിയോ സഞ്ജുവിന്റെ മുന്നിലെത്തിയാൻ ‘കുട്ടി ആരാധകനെ’ കാണാൻ സഞ്ജു തീർച്ചയായുമെത്തുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.


Source link
Exit mobile version