Site icon onlinekeralanews.com

ഡിഐഎടിയിൽ എംടെക്; ആദ്യഘട്ട പ്രവേശനപരീക്ഷ ജൂൺ 10ന്, അപേക്ഷ 30 വരെ


പുണെയിലെ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജിയിൽ (ഡിഐഎടി) എംടെക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ സ്വയംഭരണാവകാശമുള്ള ഡീംഡ് സർവകലാശാലയാണ്. സ്പോൺസേഡ്, സെൽഫ് ഫിനാൻസ്ഡ്, ഗേറ്റ് വിഭാഗങ്ങളിലായാണ് തിരഞ്ഞെടുപ്പ്.അപേക്ഷാരീതി 55% മാർക്കോടെയോ 6.0 ഗ്രേഡ് പോയിന്റോടെയോ വിവിധ വിഷയങ്ങളിൽ ബിടെക് ഉള്ളവർക്ക് അപേക്ഷിക്കാം. ഏഴാം സെമസ്റ്റർ വരെ ഒരു വിഷയത്തിലും തോറ്റവരാകരുത്. പ്രോഗ്രാമുകളുടെ പട്ടികയും അതതു പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യതയും സൈറ്റിൽ നൽകിയിട്ടുള്ള ബ്രോഷർ പരിശോധിച്ചു മനസ്സിലാക്കണം.എംടെക് പ്രോഗ്രാമുകൾ കംപ്യൂട്ടർ സയൻസ്, എയ്റോസ്പേസ്, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, സെൻസർ/ ലേസർ, മോഡലിങ് ആൻഡ് സിമുലേഷൻ, മെറ്റീരിയൽസ്, ഡേറ്റ സയൻസ്, ക്വാണ്ടം കംപ്യൂട്ടിങ്, ടെക്നോളജി മാനേജ്മെന്റ്, ഓട്ടമേഷൻ റോബട്ടിക്സ്, നാനോ സയൻസ് ആൻഡ് ടെക്നോളജി, സൈബർ സെക്യൂരിറ്റി, റിന്യൂവബിൾ എനർജി എന്നിവയാണ് എംടെക് പ്രോഗ്രാമുകൾ. ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിനു കീഴിൽ വരുന്ന വിഎൽഎസ്ഐ ആൻഡ് എംബഡഡ് സിസ്റ്റംസ് കോഴിക്കോട് നീലിറ്റിന്റെ സഹകരണത്തോടെയാണ് നടത്തുന്നത്. 50,000 – 80,000 രൂപയാണ്  ഫീസ്.


Source link
Exit mobile version