Site icon onlinekeralanews.com

ട്രംപ്=പുട്ടിൻ; മടുത്തെന്ന് ബ്രിട്ടൻ; ഹോർമുസിൽ യുഎസും പണം പിരിക്കും? ‘ഇറാനോട് നിർത്തിക്കോ’ എന്ന് ട്രംപ്, വിരട്ടേണ്ടെന്ന് ഇറാൻ, ഓഹരിയും എണ്ണയും മേലോട്ട്


ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകളിൽ നിന്ന് ‘ടോൾ’ പിരിക്കുന്നത് ഉടൻ നിർത്തണമെന്ന് ഇറാനോട് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ, പിരിവുമായി മുന്നോട്ടുപോകാൻ തന്നെയാണ് ഇറാന്റെ നിലപാട്. കപ്പലുകളിൽ നിന്ന് ഫീസായി ക്രിപ്റ്റോകറൻസിയാണ് ഇറാൻ വാങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ട്.ഹോർമുസിൽ ടോൾ പിരിക്കാൻ യുഎസ്?എണ്ണക്കപ്പലുകളിൽ നിന്ന് ഓരോ ബാരലിനും ഒരു ഡോളർ വീതം തീരുവ പിരിക്കാനുള്ള നീക്കവും ഇറാൻ നടത്തുന്നുണ്ട്. നിലവിൽ ഹോർമുസ് കടലിടുക്ക് കടക്കാനായി ഇറാന്റെ അനുമതി കാത്തുകിടക്കുന്നത് 230 എണ്ണക്കപ്പലുകളാണ്. ഹോർമുസിൽ ഇത്തരം നിയന്ത്രണങ്ങൾ പാടില്ലെന്ന് യുഎഇ ആവശ്യപ്പെട്ടു. ഹോർമുസിൽ കപ്പലുകൾ സാധാരണയായി പോകുന്ന പാതയിൽ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഇറാൻതന്നെ ഇതിനിടെ മുന്നറിയിപ്പ് നൽകി. ഭീഷണിപ്പെടുത്തി ഹോർമുസ് തുറപ്പിക്കാനാവില്ലെന്ന് വ്യക്തമാക്കുകയാണ് ഇതിലൂടെ ഇറാൻ.


Source link
Exit mobile version