Site icon onlinekeralanews.com

‘ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നു, തെറ്റ് ചെയ്തെന്ന് വിശ്വസിക്കുന്നില്ല’: ശ്രേയസ്സ് അയ്യരുടെ സഹോദരിക്കെതിരെ സൈബറാക്രമണം


കൊൽക്കത്ത ∙ പ‍ഞ്ചാബ് കിങ്സ് ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരുടെ സഹോദരിയും പ്രഫഷനൽ നർത്തകിയും കൊറിയോഗ്രഫറുമായ ശ്രേഷ്ഠ അയ്യർക്കെതിരെ സൈബറാക്രമണം. പഞ്ചാബ് കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരം ഉപേക്ഷിക്കപ്പെട്ടതിന് പിന്നാലെ ശ്രേഷ്ഠ സമൂഹമാധ്യമത്തിൽ പങ്കുവച്ച ഒരു വിഡിയോയ്ക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. പിന്നാലെയാണ് സൈബറാക്രമണവും ആരംഭിച്ചത്. വിവാദമായതോടെ വിഡിയോ ഡിലീറ്റ് ചെയ്തു. ഇതു സംബന്ധിച്ച് വിശദീകരണവും ശ്രേഷ്ഠ പോസ്റ്റു ചെയ്തു. ‘‘എന്റെ വിഡിയോ ചിലർ തെറ്റായി മനസ്സിലാക്കിയതായി തോന്നുന്നതിനാൽ അതു നീക്കം ചെയ്യാൻ തീരുമാനിച്ചു. ഇതു വെറുമൊരു തമാശയായി‌രുന്നു. എന്നാൽ എല്ലാവരും അതിനെ ആ രീതിയിൽ കണ്ടില്ല എന്നത് ഞാൻ ബഹുമാനിക്കുന്നു. എങ്കിലും ഇതിന്റെ പേരിൽ കേവലം വിമർശനം മാത്രമല്ല, ചില ഭീഷണി സന്ദേശങ്ങളും ലഭിക്കുന്നത് തികച്ചും വിഷമകരമാണ്. ആരെയും ഉപദ്രവിക്കാൻ ഉദ്ദേശിക്കാത്ത ഒന്നിൽ നിന്ന് ഇത്തരമൊന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തു എന്ന് വിശ്വസിക്കുന്നത് കൊണ്ടല്ല വിഡിയോ നീക്കം ചെയ്യുന്നത്, മറിച്ച് എന്റെ സഹോദരനോടും അവന്റെ ടീമിനോടും ഉള്ള ബഹുമാനം കൊണ്ടാണ്. ഈ ഇടം നെഗറ്റിവിറ്റി നിറഞ്ഞ ഒന്നായി മാറാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നമുക്ക് പരസ്പരം കുറച്ചുകൂടി ദയയുള്ളവരും പരസ്പര ധാരണയുള്ളവരുമാകാൻ ശ്രമിക്കാം.’’– ശ്രേഷ്ഠ ഇൻസ്റ്റഗ്രം സ്റ്റോറിയിൽ കുറിച്ചു.Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Instagram/shrestaiyer29/ൽ നിന്ന് എടുത്തതാണ്.  


Source link
Exit mobile version