Site icon onlinekeralanews.com

സ്വർണവില ഇടിഞ്ഞപ്പോൾ നിറംമങ്ങി ഇടിഎഫും; നിക്ഷേപത്തിൽ 68% ഇടിവ്, വിറ്റൊഴിയൽ ‘തരംഗം’ കോവിഡ് കാലത്തിന് സമാനം


സ്വർണവില റെക്കോർഡ് തേരോട്ടത്തിന് ബ്രേക്കിട്ടതോടെ സ്വർണ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്കുള്ള (ഗോൾഡ് ഇടിഎഫ്) നിക്ഷേപവും കുത്തനെ കുറയുന്നു. 10 മാസത്തോളം തുടർച്ചയായി നിക്ഷേപ വർധന കുറിച്ചശേഷം, ഫെബ്രുവരിയിലും മാർച്ചിലും ഗോൾഡ് ഇടിഎഫ് യു-ടേൺ എടുത്തെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ വ്യക്തമാക്കി. മാർച്ചിൽ 176.6 മില്യൻ ഡോളറാണ് ഇന്ത്യയിൽ സ്വർണ ഇടിഎഫിലെത്തിയത്. ഫെബ്രുവരിയിലെ 576 മില്യനേക്കാൾ 68% ഇടിവ്. ജനുവരി-മാർച്ച് പാദ നിക്ഷേപത്തിൽ പക്ഷേ, 300 കോടി ഡോളറിന്‍റെ വർധനയുണ്ട്.വിറ്റഴിക്കൽ മഹാമഹം കൂടുതൽ വടക്കേ അമേരിക്കയിൽക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നത് രാജ്യാന്തര തലത്തിൽ പണപ്പെരുപ്പ ഭീഷണി വർധിപ്പിച്ചിട്ടുണ്ട്. ഇതോ‍ടെ കേന്ദ്രബാങ്കുകൾ ഉയർന്ന അടിസ്ഥാന പലിശനിരക്ക് നിലനിർത്താനോ കൂട്ടാനോ മുതിരും. ഇത് സ്വർണത്തിന്‍റെ ഡിമാൻഡും വിലയും കുറയ്ക്കും. സ്വർണ നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന നേട്ടത്തെയും ബാധിക്കും. ഇടിഎഫുകളിൽ നിന്ന് നിക്ഷേപങ്ങൾ പിൻവലിക്കപ്പെടാനുള്ളൊരു കാരണം ഇതാണെന്നും വേൾഡ് ഗോള്‍ഡ് കൗൺസിൽ വിലയിരുത്തുന്നു. 


Source link
Exit mobile version