Site icon onlinekeralanews.com

പകരക്കാർക്ക് തോന്നിയ പോലെ ഗ്രൗണ്ടിൽ ചുറ്റിത്തിരിയാനാകില്ല: കടുത്ത നിയന്ത്രണവുമായി ബിസിസിഐ; കാരണം വ്യക്തമല്ല


മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾക്കിടെ താരങ്ങൾ ഗ്രൗണ്ടിനു പുറത്തു ചുറ്റിത്തിരിയുന്നതു നിയന്ത്രിക്കാൻ ബിസിസിഐ ഇടപെടൽ. ഗ്രൗണ്ടിനു പുറത്ത് ഇരിക്കുന്ന താരങ്ങളുടെ എണ്ണം ചുരുക്കാനാണു ബിസിസിഐയുടെ തീരുമാനം. ഇനി മുതൽ പ്ലേയിങ് ഇലവനിൽ ഉള്ള താരങ്ങൾക്കും പകരക്കാരുടെ പട്ടികയിൽ ഉള്ളവർ‍ക്കും മാത്രമാകും ഗ്രൗണ്ടിലേക്കു പ്രവേശം. ഇതു സംബന്ധിച്ച് നിര്‍ദേശങ്ങൾ ഫ്രാഞ്ചൈസികൾക്ക് ഐപിഎൽ ഗവേണിങ് കൗൺസിൽ കൈമാറിയതായാണു വിവരം. ടീമിലുള്ള 16 പേരെയല്ലാതെ മറ്റാരെയും താരങ്ങൾക്കു വെള്ളം കൊടുക്കാനോ, നിർദേശം കൈമാറാനോ ഗ്രൗണ്ടിൽ ഇറങ്ങാനും അനുവദിക്കില്ല.ഇതു സംബന്ധിച്ച് നിർ‍ദേശങ്ങൾ ബിസിസിഐ എംപിസിയിൽ (മാച്ച് പ്ലേയിങ് കണ്ടിഷൻസ്) ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐപിഎലിൽ 14 മത്സരങ്ങൾ പൂർത്തിയാകുമ്പോള്‍ കളിച്ച മൂന്നു മത്സരങ്ങളും ജയിച്ച രാജസ്ഥാൻ റോയൽസാണു പോയിന്റു പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. പഞ്ചാബ് കിങ്സ് രണ്ടാമതും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു മൂന്നാം സ്ഥാനത്തുമാണ്. ഇതുവരെ ഒരു പോയിന്റും നേടാനാകാത്ത ചെന്നൈ സൂപ്പർ കിങ്സാണ് അവസാന സ്ഥാനത്ത്. കളിച്ച മൂന്നു മത്സരങ്ങളും ചെന്നൈ തോറ്റു. 


Source link
Exit mobile version