Site icon onlinekeralanews.com

വന്ദേഭാരതിലെ ഭക്ഷണത്തിൽ പാറ്റ; കരാറുകാരന് 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റെയിൽവേ


മുംബൈ ∙ മുംബൈ– അഹമ്മദാബാദ് വന്ദേഭാരത് എക്സ്പ്രസിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തി. പരിപ്പിലും ചോറിലുമാണു പാറ്റയെ കണ്ടെത്തിയത്. ആർകെ ഗ്രൂപ്പിനു കീഴിലുള്ള വൃന്ദാവൻ ഫുഡ് പ്രോഡക്ട്സ് വിതരണം ചെയ്ത ഭക്ഷണമാണിത്. സംഭവം ശ്രദ്ധയിൽപെട്ട റെയിൽവേ, കരാറുകാരന് 10 ലക്ഷം രൂപ പിഴ ചുമത്തി. നേരത്തേയും വന്ദേഭാരത് ട്രെയിനുകളിലെ ഭക്ഷണത്തെക്കുറിച്ച് പരാതികൾ ഉയർന്നിരുന്നു. മോശം ഭക്ഷണം യാത്രക്കാർക്ക് നൽകിയ സംഭവങ്ങളിൽ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷനെതിരെ (ഐആർസിടിസി) കർശന നടപടിയാണ് ഇന്ത്യൻ റെയിൽവേ സ്വീകരിക്കുന്നത്.


Source link
Exit mobile version