Site icon onlinekeralanews.com

പനമ്പട്ട കിട്ടാനില്ല; പകരം കിട്ടിയത് മൂപ്പുള്ള പുല്ല്: പുന്നത്തൂർകോട്ടയിൽ ആനകൾ അർധ പട്ടിണിയിൽ


ഗുരുവായൂർ ∙ ദേവസ്വം ആനത്താവളമായ പുന്നത്തൂർകോട്ടയിൽ ആനകൾ അർധ പട്ടിണിയിൽ. 10 ദിവസമായി ആനകൾക്ക് ആവശ്യത്തിനുള്ള പനമ്പട്ട ലഭിക്കുന്നില്ല. കരാറുകാരന്റെ അനാസ്ഥയാണ് പ്രതിസന്ധിക്കു കാരണമെന്ന് ദേവസ്വം ഉദ്യോഗസ്ഥർ പറയുന്നു. മദപ്പാടിലുള്ള ആനകൾക്ക് ആവശ്യത്തിനു പനമ്പട്ട നൽകി കഴിഞ്ഞാൽ മറ്റാനകൾക്ക് സാധാരണ വേണ്ടതിന്റെ മൂന്നിലൊന്നു മാത്രമാണ് നൽകാൻ കഴിയുന്നത്. പാപ്പാന്മാർ കൂട്ടമായി ഇക്കാര്യം ആനക്കോട്ടയിലെ ഉദ്യോഗസ്ഥരെ ധരിപ്പിച്ചു. ആനകളുടെ ആരോഗ്യത്തെ ബാധിക്കുന്ന തരത്തിൽ ഭക്ഷണത്തിൽ കുറവു വരുന്നുണ്ടെന്നാണ് പാപ്പാന്മാരുടെ പക്ഷം.


Source link
Exit mobile version