Site icon onlinekeralanews.com

‘ഡാഷ് മോനേ’ പ്രയോഗത്തിൽ കുലുങ്ങാതെ രേവന്ത് ഷോ; ‘നീ പോ മോനേ പിണറായി വിജയാ’ ഡയലോഗ് ആവർത്തിച്ച് തെലങ്കാന മുഖ്യമന്ത്രി


കോവളം ∙ പിണറായിയുടെ ‘ഡാഷ് മോനേ’ പ്രയോഗത്തിലൊന്നും രേവന്ത് റെഡ്ഡിക്കു കുലുക്കമില്ല. സംസ്ഥാനത്തിനു പുറത്തു നിന്നു പ്രചാരണത്തിനെത്തിയ കോൺഗ്രസ് നേതാക്കളിൽ ഏറ്റവും ഇളക്കമുണ്ടാക്കിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഇന്നലെ എം.വിൻസന്റിനു വേണ്ടി കോവളത്തു നടത്തിയ റോഡ്ഷോയിൽ വീണ്ടും ഉച്ചത്തിൽ വിളിച്ചു പറഞ്ഞു ‘നീ പോ മോനേ പിണറായി വിജയാ’. ആ മാസ് ഡയലോഗ് കേട്ടു ആർത്തുവിളിച്ച് അണികളും. കോവളത്തെ ഇളക്കി മറിച്ചായിരുന്നു രേവന്ത് തന്റെ ഒരാഴ്ച നീണ്ട കേരളത്തിലെ പ്രചാരണ പരിപാടിക്കു വിരാമമിട്ടത്.യുഡിഎഫ് ചെയർമാൻ കോളിയൂർ ദിവാകരൻ നായർ അധ്യക്ഷനായ യോഗത്തിൽ വിൻസന്റ് ഡി.പോൾ, സി.കെ.വത്സലകുമാർ, ജയചന്ദ്രൻ, കെ.വി.അഭിലാഷ്, പി.കെ.സാംദേവ്, വെങ്ങാനൂർ ശ്രീകുമാർ, കാഞ്ഞിരംകുളം ശിവകുമാർ, സി.എസ്.ലെനിൻ, ആഗ്നസ് റാണി, കരിംകുളം ജയകുമാർ, ഉച്ചക്കട സുരേഷ് ഫ്രീഡ സൈമൺ, അഞ്ചിത വിനോദ് എന്നിവർ പ്രസംഗിച്ചു. റോഡ് ഷോ ഉച്ചക്കടയിൽ സമാപിച്ചു.


Source link
Exit mobile version