Site icon onlinekeralanews.com

‘പൊലീസ് നിങ്ങളുടെ കൈയിൽ; കൃഷ്ണൻ കുട്ടിയുടെ ഓഡിയോ എഐ നിർമിതമെങ്കിൽ എന്തുകൊണ്ട് പരാതി നൽകുന്നില്ല?’


കൊച്ചി ∙ 2018ലെ പ്രളയം മനുഷ്യനിർമിതമാണെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പറയുന്നതെന്ന് അവകാശപ്പെട്ട് പുറത്തുവിട്ട ഓഡിയോയിൽ വിശദീകരണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. ഓഡിയോ എഐ ഉപയോഗിച്ചത് നിർമിച്ചതാകാമെന്ന കൃഷ്ണൻ കുട്ടിയുടെ മറുപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഓഡിയോ എഐ ഉപയോഗിച്ച് നിർമിച്ചതാണെങ്കിൽ എന്തുകൊണ്ടാണ് പിണറായി സർക്കാർ പൊലീസിൽ പരാതി നൽകാത്തതെന്ന് മാത്യു കുഴൽനാടൻ ചോദിച്ചു. 2018ലെ പ്രളയം മനുഷ്യനിർമിതമാണെന്നും ഇതിനു പിന്നിൽ അഴിമതിയാണെന്നുമാണ് മാത്യു കുഴൽനാടൻ ആരോപിച്ചത്. അഴിമതിക്ക് തെളിവായി വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയുടേതെന്ന് അവകാശപ്പെട്ട ഫോൺ സംഭാഷണവും കുഴൽനാടൻ പുറത്തുവിട്ടിരുന്നു. സ്വകാര്യ കമ്പനികൾക്ക് ലാഭമുണ്ടാക്കാനായി ഡാമുകൾ തുറക്കാൻ വൈകിയതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്നാണ് ആരോപണം. അന്നത്തെ ജലസേചന വകുപ്പ് മന്ത്രി മാത്യു ടി.തോമസിനും എൽഡിഎഫിലെ മറ്റു നേതാക്കൾക്കും ഇതിൽ പങ്കുണ്ടെന്നും കൃഷ്ണൻകുട്ടിയുടെ ഫോൺ സംഭാഷണം ചൂണ്ടിക്കാട്ടി കുഴൽനാടൻ ആരോപിച്ചു.


Source link
Exit mobile version