Site icon onlinekeralanews.com

ഹൽവയ്ക്ക് പിന്നാലെ പൈനാപ്പിൾ ജൂസും; കോട്ടയത്തെ കന്നി വോട്ടർമാർക്ക് ഇരട്ടി മധുരം

മണർകാട് ∙ കോട്ടയം ജില്ലയിലെ കന്നി വോട്ടർമാർക്ക് മധുര സമ്മാനവുമായി കെപിഎൽ ലോഡ്ജിങ്. ചൂടുകാലത്തെ വോട്ടെടുപ്പിനു ശേഷം തണുത്ത പൈനാപ്പിൾ ജൂസാണ് സമ്മാനമായി നൽകുക. തിര‍ഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 9ന് വോട്ട് ചെയ്തതിന്റെ വിരൽ അടയാളവുമായി ഉച്ചയ്ക്ക് 12 ന് മുൻപ് എത്തുന്ന 22 വയസ്സിൽ താഴെയുള്ള കന്നി വോട്ടർമാർക്കാണ് പൈനാപ്പിൾ ജൂസ് ലഭിക്കുക. ജനാധിപത്യ പ്രക്രിയയിൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കെപിഎൽ ലോഡ്ജിങ് പ്രോപ്പറേറ്റർ അറിയിച്ചു.

ആദ്യമായി വോട്ട് ചെയ്യാൻ എത്തുന്നവർക്ക് ഹൽവ വിതരണം ചെയ്യുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തെ അറിയിച്ചിരുന്നു. യുവതീയുവാക്കൾ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സജീവമാകുന്നതു പ്രോത്സാഹിപ്പിക്കാനാണ് നടപടിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു.കേൽക്കർ വ്യക്തമാക്കിയിരുന്നു. ഇതിനാൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർമാർക്ക് പ്രമുഖ ബ്രാൻഡിന്റെ 200 ഹൽവ പായ്ക്കറ്റുകൾ നൽകും.

Source link

Exit mobile version