Site icon onlinekeralanews.com

‘സമരത്തെ അപമാനിച്ചവര്‍ക്ക് വോട്ടില്ല, ആരോഗ്യവകുപ്പ് പരാജയം’: ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍


തിരുവനന്തപുരം∙ ഒൻപതു മാസം നീണ്ട ആശാ സമരത്തെ അപമാനിച്ചവര്‍ക്ക് വോട്ടില്ലെന്ന നിലപാടാണുള്ളതെന്നും വീണ്ടും തിരഞ്ഞെടുക്കപ്പെടാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനു അര്‍ഹതയില്ലെന്നും കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍. ആശമാര്‍ക്കെതിരെ ഇപ്പോഴും പ്രതികാര നടപടികള്‍ തുടരുന്ന സര്‍ക്കാരിനെതിരെ തിരഞ്ഞെടുപ്പില്‍ വിധിയെഴുതണമെന്നും സംഘടന ആവശ്യപ്പെടുന്നു. വിവിധ രാഷ്ട്രീയപാര്‍ട്ടിയില്‍ പെടുന്നവര്‍ സംഘടനയില്‍ ഉണ്ടെന്നും മറ്റേതെങ്കിലും പാര്‍ട്ടിക്കു വോട്ട് ചെയ്യണമെന്ന് സംഘടന ആഹ്വാനം ചെയ്യുന്നില്ലെന്നും നേതാക്കള്‍ പറഞ്ഞു. ആശമാരുടെ അവകാശങ്ങളുടെയും അതിനു വേണ്ടി നടത്തിയ സമരത്തിന്റെയും പശ്ചാത്തലത്തില്‍ മാത്രമാണു നിലപാടെന്നും നേതാക്കള്‍ അറിയിച്ചു. ഒരു വനിതാ മന്ത്രി ആയിരുന്നിട്ടും സാധാരണക്കാരായ സ്ത്രീകള്‍ നടത്തിയ സമരത്തെ ഇത്രയും മോശമായി കൈകാര്യം ചെയ്തതുകൊണ്ടാണ് അവരുടെ മണ്ഡലത്തില്‍ പ്രചാരണത്തിനു പോകാന്‍ തീരുമാനിച്ചത്. ആരോഗ്യവകുപ്പ് അമ്പേ പരാജയമാണ്. ഓരോ സംഭവങ്ങള്‍ ഉണ്ടാകുമ്പോഴും ആര്‍ക്കെങ്കിലുമെതിരെ പഴിചാരി സ്വന്തം ഇമേജ് വര്‍ധിപ്പിക്കാന്‍ മാത്രമാണ് മന്ത്രി ശ്രമിച്ചത്. ഒരു തൊഴിലാളി സമരത്തെ ഇത്രയും ജനാധിപത്യവിരുദ്ധമായി കണ്ട ആളുകള്‍ ഇനിയും തിരഞ്ഞെടുക്കപ്പെടാന്‍ യോഗ്യരല്ലെന്നാണ് തങ്ങളുടെ നിലപാടെന്നും ബിന്ദു പറഞ്ഞു. സമരവേളയില്‍ ഓണറേറിയത്തിന്റെ ഉപാധികള്‍ പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിച്ചിരുന്നു. എന്നാല്‍ ഉപാധി നിയമവിരുദ്ധമായി ഇന്‍സന്റീവില്‍ ഉള്‍പ്പെടുത്തി ആശമാരെ ബുദ്ധിമുട്ടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.


Source link
Exit mobile version