Site icon onlinekeralanews.com

തൂത്തുക്കുടി സാത്താൻകുളം കസ്റ്റഡിക്കൊല; 9 പൊലീസുകാർക്ക് വധശിക്ഷ


മധുര∙ വ്യാപാരി പി.ജയരാജും മകൻ ജെ.ബെനിക്സും പൊലീസ് കസ്റ്റഡിയിൽ മരിച്ച കേസിൽ ഒൻപത് പൊലീസുകാർക്ക് മധുര ജില്ലാ കോടതി വധശിക്ഷ വിധിച്ചു. ആറ് വർഷം മുൻപ്, തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ കേസാണിത്. സ്റ്റേഷനിൽ രാത്രി മുഴുവൻ ഇവർ ക്രൂരമായ മർദ്ദനത്തിന് ഇരയായെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. മലദ്വാരത്തിൽ നിന്നുള്ള രക്തസ്രാവം ഉൾപ്പെടെയുള്ള കഠിനമായ ശാരീരിക പീഡനത്തിന്റെ അടയാളങ്ങൾ മൃതദേഹങ്ങളിൽ ഉണ്ടായിരുന്നു.സ്റ്റേഷനിലുണ്ടായിരുന്ന ഒരു വനിതാ കോൺസ്റ്റബിളിന്റെ മൊഴി അന്വേഷണത്തിൽ നിർണായകമായി. അച്ഛനും മകനും രാത്രി മുഴുവൻ ക്രൂരമായി മർദ്ദിക്കപ്പെട്ടുവെന്നും സ്റ്റേഷനിലെ മേശകളിലും ലാത്തികളിലും രക്തക്കറയുണ്ടായിരുന്നുവെന്നും അവർ വെളിപ്പെടുത്തി. തെളിവ് നശിപ്പിക്കാനായി സാത്താൻകുളം സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞത് അന്വേഷണസംഘത്തിന് വെല്ലുവിളിയായിരുന്നു. 


Source link
Exit mobile version