Site icon onlinekeralanews.com

‘ആവേശം’ കുറച്ചു കൂടിപ്പോയി, ലക്നൗ യഥാർഥത്തിൽ വിജയറൺ നേടിയില്ലേ?: വൈറലായി വിഡിയോ


ഹൈദരാബാദ് ∙ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ആദ്യ 10 ഓവർ കഴിഞ്ഞപ്പോഴേക്കും എതിരാളികളായ ലക്നൗ സൂപ്പർ ജയന്റ്സ് മത്സരം മനസ്സിൽ വിജയിച്ചിരുന്നു. പക്ഷേ, ഈ ഐപിഎൽ സീസണിലെ ആദ്യ ജയം അനായാസം സ്വന്തമാക്കാമെന്നു കരുതി മറുപടി ബാറ്റിങ്ങിനിറങ്ങിയ ലക്നൗ അതു നേടിയെടുത്തത് ഒരു പന്ത് മാത്രം ബാക്കി നിൽക്കെയാണ്. ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ (58 പന്തിൽ 68*) അപരാജിത അർധസെഞ്ചറിയാണ് ലക്നൗവിന് ഹൈദരാബാജിനെതിരെ 5 വിക്കറ്റ് ജയം അൽപം വൈകിയാണെങ്കിലും സമ്മാനിച്ചത്.ഋഷഭ് പന്ത് അടിച്ചകറ്റിയ ബോൾ, ലക്നൗവിന്റെ ഡഗൗട്ടിനു നേരെയാണ് എത്തിയത്. ബോൾ ബൗണ്ടറി ലൈൻ കടക്കുന്നതിനു മുൻപു തന്നെ അടുത്തതായി ബാറ്റിങ്ങിനിറങ്ങാൻ പാഡ് ധരിച്ച് ബൗണ്ടറി ലൈനിന് സമീപം നിൽക്കുകയായിരുന്ന ആവേശ് ഖാൻ, കയ്യിലുണ്ടായിരുന്ന ബാറ്റ് കൊണ്ട് ബോൾ അടിച്ചകറ്റി. പിന്നാലെ വിജയാഘോഷവും തുടങ്ങി. ആവേശിന്റെ വിചിത്രമായ പ്രവൃത്തിയിൽ സഹതാരം അർഷിൻ കുൽക്കർണി ആശങ്ക പ്രകടിപ്പിക്കുന്നതും കൈകൾ ഉയർത്തുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. ∙ കഷ്ടിച്ചു രക്ഷപ്പെട്ടു! മാച്ച് ഒഫീഷ്യൽസ് ഈ വിഷയം അവഗണിച്ചതാണോ അതോ ഇതിൽ തെറ്റൊന്നും കണ്ടില്ലേ എന്ന് വ്യക്തമല്ല. ക്യാമറകൾ ഉള്ളതിനാൽ ഇക്കാര്യം ശ്രദ്ധിക്കപ്പെടാതെ പോകാൻ സാധ്യതയില്ല. ആവേശ് ഖാന്റെ പ്രവൃത്തി ശിക്ഷാർഹമായി കാണാത്തതിനു പിന്നിൽ മറ്റൊരു കാര്യം കൂടിയുണ്ടാകും. ബൗണ്ടറി ലൈനിന് സമീപം ഫീൽഡർമാർ ആരും ഉണ്ടായിരുന്നില്ല. എതിർ ടീമിന്റെ ഫീൽഡറെ തടസ്സപ്പെടുത്തിയില്ലെന്ന കാരണം കൊണ്ടാകാം ആവേശ് ഖാന്റെ ‘ആവേശം’ കണ്ടില്ലെന്നു വച്ചത്.


Source link
Exit mobile version