തിരഞ്ഞെടുപ്പ് പ്രചാരണം ക്ലൈമാക്സിൽ; ആർഎസ്എസ് മേധാവി മോഹൻ ഭഗവത് കൊച്ചിയിൽ

കൊച്ചി ∙ തിരഞ്ഞെടുപ്പ് പ്രചാരണം ക്ലൈമാക്സിൽ എത്തി നിൽക്കെ ആർഎസ്എസ് മേധാവി മോഹൻ ഭഗവത് കൊച്ചിയിൽ. ബാലഗോകുലത്തിന്റെ സുവർണ ജയന്തി ആഘോഷ സമാപന പരിപാടിയിൽ പങ്കെടുത്തു. എറണാകുളം എളമക്കരയിലെ ഭാസ്കരീയത്തിൽ രാവിലെ 9ന് നടന്ന പരിപാടിയിൽ ഗവർണർ രാജീവ് അർലേക്കറും പങ്കെടുത്തു. കേരളത്തിലെ ഓരോ താലൂക്കിൽ നിന്നും 7 ഹൈസ്കൂൾ വിദ്യാർഥികൾ വീതവും 3500 വോളന്‍ഡിയർമാർ പരിപാടിയുടെ ഭാഗമായി.
Source link
