Site icon onlinekeralanews.com

കാവൽക്കാരായി പാമ്പും മുതലയും?: ബംഗ്ലദേശ് അതിർത്തിയിൽ നുഴഞ്ഞുകയറ്റം തടയാൻ ബിഎസ്എഫ്


ന്യൂഡൽഹി ∙ ഇന്ത്യ-ബംഗ്ലദേശ് അതിർത്തിയിലെ നുഴഞ്ഞുകയറ്റം തടയാൻ പാമ്പുകളെയും മുതലകളെയും കാവൽക്കാരായി ഉപയോഗിക്കാൻ ബിഎസ്എഫ്. അതിർത്തിയിലെ നദീതടങ്ങളിലും ചതുപ്പുനിലങ്ങളിലും നുഴഞ്ഞുകയറ്റം തടയുന്നതിനായാണ് പാമ്പുകളെയും മുതലകളെയും പ്രകൃതിദത്തമായ പ്രതിരോധമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് ബിഎസ്എഫ് ആഭ്യന്തര ചർച്ചകൾ നടത്തിയത്. ഇതു സംബന്ധിച്ച് ഔദ്യോഗിക ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് ബിഎസ്എഫ് വൃത്തങ്ങൾ അറിയിച്ചു. നിർദേശം ചർച്ചാഘട്ടത്തിൽ മാത്രമാണെന്നും ഭാവിയിൽ ഇത് നടപ്പിലാക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും അധികൃതർ വ്യക്തമാക്കി. ഇതോടൊപ്പം തന്നെ ഡ്രോണുകൾ, സെൻസറുകൾ, ക്യാമറകൾ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കാനും ബിഎസ്എഫ് നടപടി സ്വീകരിക്കുന്നുണ്ട്.


Source link
Exit mobile version