Site icon onlinekeralanews.com

കാമുകനെ വിവാഹം കഴിച്ചു, യുവതിയെ കൊന്ന് വീട്ടുകാർ; ആത്മഹത്യയാക്കാൻ ശ്രമം, ഒത്താശ ചെയ്ത് പൊലീസുകാരൻ


അമരാവതി ∙ ആന്ധ്രപ്രദേശിൽ കാമുകനെ വിവാഹം കഴിച്ചതിനു യുവതിയെ വീട്ടുകാർ കൊലപ്പെടുത്തിയ ശേഷം പൊലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ ആത്മഹത്യയാക്കാൻ ശ്രമം. കഴിഞ്ഞ മാസം മാച്ചെർല നഗരത്തിൽ നടന്ന സംഭവമാണ് ഇപ്പോൾ പുറത്തുവന്നത്. ചൗഡേശ്വരി എന്ന യുവതി തന്റെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് മാർച്ച് 4ന് കാമുകനെ വിവാഹം കഴിച്ചു. ഇതിനെത്തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് ദമ്പതികൾക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു.യുവതി ആത്മഹത്യ ചെയ്തതാണെന്നാണ് വീട്ടുകാർ ആദ്യം പറഞ്ഞത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ഇത് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഉറക്കത്തിനിടെ തലയിണ ഉപയോഗിച്ചു ശ്വാസം മുട്ടിച്ചാണ് ചൗഡേശ്വരിയെ കൊലപ്പെടുത്തിയതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. തന്റെ ഇഷ്ടത്തിനു വിരുദ്ധമായി വിവാഹം കഴിച്ചതിലുള്ള ദേഷ്യം കാരണം അച്ഛൻ ചന്ദ്രശ്രീനുവും മറ്റൊരു ബന്ധുവും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഇവരെ നിലവിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @ ShabazBaba എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.


Source link
Exit mobile version