test del 3

ഏഴായിരത്തോളം 4ജി ടവറുകൾ സ്ഥാപിച്ച് ബിഎസ്എൻഎൽ; കരുത്തായി ഇന്ത്യൻ ടെക്നോളജി


തിരുവനന്തപുരം∙ ബിഎസ്എൻഎൽ കേരള സർക്കിൾ സംസ്ഥാനത്തുടനീളം 6,979 തദ്ദേശീയ 4ജി ടവറുകൾ സ്ഥാപിച്ചു. ഇതുവഴി കേരളത്തിലെ എല്ലാ കോണുകളിലും ഉയർന്ന നിലവാരമുള്ള ഡേറ്റയും വോയ്സ് സേവനങ്ങളും ലഭ്യമാകും. സി-ഡോട്ട് , ടിസിഎസ് എന്നിവയുടെ സഹകരണത്തോടെ ‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗമായാണ് ഈ തദ്ദേശീയ 4ജി ശൃംഖല നിർമിച്ചിരിക്കുന്നതെന്ന് കേരള സർക്കിൾ േമധാവി ആർ.സജികുമാർ അറിയിച്ചു. സംസ്ഥാനത്തെ ദുർഘടമായ 322 വിദൂര പ്രദേശങ്ങളിൽ പ്രത്യേക കവറേജ് ലഭ്യമാക്കി.


Source link

Back to top button