Site icon onlinekeralanews.com

ഒറ്റദിനം; ഇറാൻ വെടിവച്ചിട്ടത് 2 യുഎസ് യുദ്ധവിമാനങ്ങൾ; പൈലറ്റിനെ രക്ഷിക്കാൻ യുഎസ്; പിടികൂടാൻ ഇറാൻ


ടെഹ്റാൻ ∙ ഇറാന്റെ സൈനികശക്തി പാടേ തകർത്തെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീരവാദം മുഴക്കിയതിന്റെ രണ്ടാംദിനം 2 യുഎസ് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ട് ഇറാൻ. തെക്കൻ ഇറാനിൽ തകർന്നു വീണ എഫ്–15 ഇ വിമാനത്തിലുണ്ടായിരുന്നവരിൽ ഒരാൾ രക്ഷപ്പെട്ടെങ്കിലും പൈലറ്റിനെ കാണാതായി. പൈലറ്റിനെ പിടികൂടാൻ ഇറാനും രക്ഷിച്ചെടുക്കാൻ യുഎസും ദൗത്യമാരംഭിച്ചതോടെ ആറാം ആഴ്ചയിലേക്കു കടക്കുന്ന യുദ്ധത്തിലെ നിർണായക ഘട്ടമായി ഇതു മാറി. എ–10 തണ്ടർബോൾട് യുദ്ധവിമാനം കുവൈത്തിലാണു തകർന്നുവീണത്. വിമാനത്തിൽനിന്ന് ഇജക്ട് ചെയ്യപ്പെട്ട പൈലറ്റ് സുരക്ഷിതനാണെന്ന് യുഎസ് സ്ഥിരീകരിച്ചു. 23 വർഷത്തിനിടെ ആദ്യമായാണ് യുഎസ് യുദ്ധവിമാനങ്ങൾ ശത്രുരാജ്യം വെടിവച്ചിടുന്നത്. 2003 ൽ ഇറാഖ് യുദ്ധത്തിനിടെ യുഎസിന്റെ എ–10 തണ്ടർബോൾട് വിമാനം ഇറാഖ് വെടിവച്ചിട്ടിരുന്നു.


Source link
Exit mobile version