Site icon onlinekeralanews.com

കഴിഞ്ഞ കളി ‘ഇംപാക്ട് പ്ലെയർ’, ഇപ്പോൾ ‘നായകൻ’; മുംബൈ ഇന്ത്യൻസിനെ നയിക്കാൻ ‘ഇന്ത്യൻ ക്യാപ്റ്റൻ’ സൂര്യകുമാർ


ന്യൂഡൽഹി ∙ ഡൽഹി ക്യാപ്റ്റിൽസിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ ഡൽഹി ക്യാപ്റ്റൻ അക്ഷർ പട്ടേൽ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ അസാന്നിധ്യത്തിൽ സൂര്യകുമാർ യാദവാണ് മുംബൈയുടെ ക്യാപ്റ്റൻ. കൊൽക്കത്തയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിൽ ഇംപാക്ട് പ്ലെയറായിട്ടായിരുന്നു സൂര്യ കളിച്ചിരുന്നത്. കഴിഞ്ഞ മത്സരത്തിൽനിന്നു മൂന്നു മാറ്റങ്ങളുമായാണ് മുംബൈ ഇറങ്ങുന്നത്. ഹാർദിക്കിനു പകരം ദീപക് ചാഹർ എത്തിയപ്പോൾ ട്രെന്റ് ബോൾട്ടിനു പകരം കോർബിൻ ബോഷും എഎം ഗസൻഫറിനു പകരം മിച്ചൽ സാന്റനറും പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചു. ഡൽഹി ടീമിൽ മാറ്റമില്ല.


Source link
Exit mobile version