Site icon onlinekeralanews.com

ഇറാന്റെ കണ്ണുകൾ മറ്റൊരു കടലിടുക്കിൽ, ഗതാഗതം സ്തംഭിക്കും; എന്താണ് ബാബ് അൽ മന്ദബ്


ഹോർമുസ് കടലിടുക്കിലെ സംഘർഷത്തിൽ കപ്പല്‍ ഗതാഗതം തടസ്സപ്പെടുന്നതിനിടെ മറ്റൊരു പ്രധാന കപ്പൽ പാതയായ ബാബ് അൽ മന്ദബ് കടലിടുക്കിലേക്കും നിയന്ത്രണം വ്യാപിപ്പിക്കുമെന്ന് സൂചന നൽകി ഇറാൻ. ഇതോടെ, ഇന്ധനവിതരണത്തിൽ കൂടുതൽ തടസ്സങ്ങളുണ്ടാകുമോയെന്ന ആശങ്കയും വർധിച്ചു.ചെങ്കടലിനെ ഏദൻ ഗൾഫുമായി ബന്ധിപ്പിക്കുന്ന പാതയാണിത്. ഇതിന്റെ ഒരു വശത്ത് യെമൻ സ്ഥിതി ചെയ്യുന്നു. ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ ബാബ് അൽ മന്ദബ് വഴിയുള്ള ഗതാഗതം തടസ്സപ്പെടുത്തുമെന്ന് അടുത്തിടെ ഭീഷണിപ്പെടുത്തിയിരുന്നു. 2023 ഒക്ടോബറിൽ ഇസ്രയേൽ ഗാസയിൽ യുദ്ധം ആരംഭിച്ചപ്പോൾ മിസൈലുകളും ഡ്രോണുകളും സ്ഫോടകവസ്തുക്കൾ നിറച്ച ബോട്ടുകളും ഉപയോഗിച്ച് ഹൂതികൾ ചെങ്കടലിലെ വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ടിരുന്നു. ഇസ്രയേലുമായി ബന്ധമുള്ള കപ്പലുകളെയാണ് ആക്രമിച്ചത്. ഈ വർഷം മാർച്ച് 28ന് ഹൂതികൾ ഇസ്രയേലിന് നേരെ മിസൈൽ തൊടുത്തിരുന്നു. നിലവിൽ ഹൂതികൾ ഈ പാത ഉപരോധിച്ചിട്ടില്ല. പാതയിലെ തടസ്സം വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനിടയുണ്ട്.


Source link
Exit mobile version