Site icon onlinekeralanews.com

വളർത്തിയത് യുവതിയുടെ കുടുംബം, സഹോദരിയെ അപമാനിച്ചപ്പോൾ വെടി; ആരാണ് ജയൻ ശിവാനന്ദൻ‍ നായർ


മുംബൈ∙ യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ച യുവാക്കൾക്കു നേരെ വെടിയുതിർത്ത മലയാളി ജയൻ ശിവാനന്ദൻ‍ നായർക്ക് (51) തോക്ക് ലഭിച്ചത് ഗുജറാത്തിൽനിന്നെന്ന് മൊഴി. സ്കൂളിലെ താൽക്കാലിക ജീവനക്കാരിയാണ് യുവതി. സ്കൂൾ വളപ്പിൽനിന്ന് വാഴപ്പഴം പറിക്കുന്നത് യുവതി ചോദ്യം ചെയ്തതാണ് യുവാക്കളുമായുള്ള തർക്കത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. യുവതിയെ പലതവണ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തതായി ആരോപണമുണ്ട്. താനെ മുംബ്രയിലെ ബിസ്‌മില്ലാ ചാളിൽ തടഞ്ഞു നിർത്തി ശല്യം ചെയ്തപ്പോൾ യുവതി ജയനെ വിളിച്ചുവരുത്തുകയായിരുന്നു. തോക്കുമായി സ്ഥലത്തെത്തിയ ജയൻ വെടിയുതിർത്തു. സംഭവസ്ഥലത്ത് നിന്ന് 4 കിലോമീറ്റർ അകലെ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ജയനെ റിമാൻഡ് ചെയ്തു. യുവതിക്കെതിരെയും കേസെടുത്തു.


Source link
Exit mobile version