Site icon onlinekeralanews.com

രണ്ടാം ഓവറിലെ ആറാം പന്തിൽ സഞ്ജുവിന് വീണ്ടും പിഴച്ചു, ഒരു ബൗണ്ടറിയടിച്ച് മടക്കം, ഹോം ഗ്രൗണ്ടിലും നിരാശ


ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗില്‍ ചെന്നൈ സൂപ്പർ കിങ്സിനായുള്ള രണ്ടാം മത്സരത്തിലും തിളങ്ങാൻ സാധിക്കാതെ മലയാളി താരം സഞ്ജു സാംസൺ. ഏഴു പന്തുകൾ നേരിട്ട സഞ്ജു ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഏഴു റൺസ് മാത്രമെടുത്താണു പുറത്തായത്. മത്സരത്തിൽ ചെന്നൈ ഇന്നിങ്സിൽ രണ്ടാം ഓവറിലെ അവസാന പന്തിലായിരുന്നു സഞ്ജുവിന്റെ പുറത്താകല്‍. സേവ്യർ ബാർട്‍ലെറ്റിന്റെ ലെങ്ത് ബോൾ ഒന്നു പിന്നോട്ടുനീങ്ങി നേരിടാൻ ശ്രമിച്ച സഞ്ജുവിനു പിഴച്ചു. സഞ്ജുവിന്റെ ബാറ്റിൽ തട്ടിയ പന്ത് പഞ്ചാബ് വിക്കറ്റ് കീപ്പർ പ്രബ്സിമ്രൻ സിങ് അനായാസം പിടിച്ചെടുത്തു. ഒരു ബൗണ്ടറി നേടിയതിനു പിന്നാലെയാണ് ചെപ്പോക്കിലെ ആരാധകരെ ഞെട്ടിച്ച് സഞ്ജു പുറത്തായത്.ആദ്യ മത്സരത്തിൽ വമ്പന്‍ തോൽ‍വി ഏറ്റുവാങ്ങിയ ചെന്നൈ സൂപ്പർ കിങ്സിന് പഞ്ചാബിനെതിരെ വിജയം നിർണായകമാണ്. രാജസ്ഥാനെതിരെ ആദ്യം ബാറ്റു ചെയ്ത ചെന്നൈ 127 റൺസെടുത്ത് ഓൾഔട്ടായിരുന്നു. മറുപടി ബാറ്റിങ്ങിൽ 12.1 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ വിജയത്തിലെത്തി. 47 പന്തുകള്‍ ബാക്കിനിൽക്കെയായിരുന്നു രാജസ്ഥാന്റെ എട്ടു വിക്കറ്റ് വിജയം.


Source link
Exit mobile version