ഇ–മെയിൽ കിട്ടിയവർക്കെല്ലാം പണി പോയി, ഇന്ത്യയിൽ ബാധിച്ചത് 12,000 പേരെ, വീണ്ടും കൂട്ടപ്പിരിച്ചുവിടലുമായി ഐടി ഭീമൻ

കൊച്ചി∙ രാജ്യാന്തര ഐടി ഭീമനായ ഓറക്കിൾ 30,000 ടെക്കികളെ പിരിച്ചുവിടുന്നു. ഓറക്കിളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജീവനക്കാരെ കുറയ്ക്കലാണിത്. പുന:സംഘടന എന്നാണ് ഓറക്കിൾ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയിലെ ഓഫിസുകളിലും 12,000 പേരെ കുറച്ചിട്ടുണ്ട്. ഓറക്കിളിന്റെ ആരോഗ്യ വിഭാഗത്തിലും നെറ്റ് സ്വീറ്റിലും ക്ളൗഡിലും സോഫ്റ്റ്‌വെയർ സേവന വിഭാഗങ്ങളിലുമാണ് ഏറ്റവും ആഘാതം. കാരണം വ്യക്തമല്ലെങ്കിലും അടുത്ത നാളുകളിൽ ഓറക്കിൾ സാമ്പത്തിക ഞെരുക്കത്തിലായിരുന്നു. എഐയുടെ വരവാണ് മറ്റൊരു കാരണം. സമീപ ഭാവിയിൽ ഓറക്കിളിന്റെ മിക്ക സേവനങ്ങളും എഐ നിർവഹിക്കുമെന്ന സ്ഥിതിയിൽ ടെക്കികളെ കുറയ്ക്കുകയാണ്.
Source link
