Site icon onlinekeralanews.com

‘സഞ്ജീവ് ഗോയങ്ക പൊങ്ങച്ചക്കാരനായ കോമാളി, ഇതിനല്ല ഐപിഎൽ തുടങ്ങിയത്’: നാണക്കേട് തോന്നുന്നെന്ന് ലളിത് മോദി


ലണ്ടൻ∙ സഞ്ജീവ് ഗോയങ്കയെ പോലുള്ള ഫ്രാഞ്ചൈസി ഉടമകളെ ഐപിഎൽ‍ മത്സരത്തിനു ശേഷം ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിക്കരുതെന്ന് ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി. ‍ഡല്‍ഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സ് തോറ്റതിനു പിന്നാലെ ക്യാപ്റ്റൻ ഋഷഭ് പന്തുമായി സഞ്ജീവ് ഗോയങ്ക ഗ്രൗണ്ടിൽവച്ച് ചർച്ച നടത്തിയിരുന്നു. കാര്യങ്ങൾ വിശദീകരിക്കാൻ ബുദ്ധിമുട്ടുന്ന പന്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇതിനു പിന്നാലെയാണ് ലളിത് മോദിയുടെ വിമർശനം. സാമ്പത്തിക തട്ടിപ്പുകേസുകളിൽ പ്രതിയായ ലളിത് മോദി നിലവിൽ‌ ഇംഗ്ലണ്ടിലാണു ജീവിക്കുന്നത്.‘‘പൊങ്ങച്ചം കാണിക്കുന്ന ഒരു കോമാളിയാണ് അയാൾ. ഇതേ സംഭവത്തിൽ ഐപിഎൽ ഫ്രാഞ്ചൈസികളുമായി ഒരു വ്യവസ്ഥ പോലും ഉണ്ടാക്കിയിട്ടുണ്ട്.’’– ലളിത് മോദി വ്യക്തമാക്കി. സഞ്ജീവ് ഗോയങ്കയുടെ വിഡിയോ വിവാദമായതോടെ, ലക്നൗ സൂപ്പർ ജയന്റ്സ് വിശദീകരണ വി‍ഡിയോയുമായി രംഗത്തെത്തിയിരുന്നു. സഞ്ജീവ് ഗോയങ്ക ഋഷഭ് പന്തിനെ കെട്ടിപ്പിടിക്കുകയും ചിരിച്ചുകൊണ്ടു സംസാരിക്കുകയും ചെയ്യുന്ന ദ‍ൃശ്യങ്ങളാണ് ലക്നൗ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.


Source link
Exit mobile version