Site icon onlinekeralanews.com

നാവികസേനയ്ക്ക് 3 പുത്തൻ യുദ്ധക്കപ്പലുകൾ; കൈമാറി ഗാർഡൻ റീച്ച്, കരുത്തായി അത്യാധുനിക പടക്കോപ്പുകൾ


കൊൽക്കത്ത∙ തദ്ദേശീയ കപ്പൽ നിർമാണ മികവിന്റെ ഉദാഹരണമായി കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ് ബിൽഡേഴ്സ് ആൻഡ് എൻജിനീയേഴ്സ് (ജിആർഎസ്ഇ) ലിമിറ്റഡ് നിർമിച്ച 3 യുദ്ധക്കപ്പലുകൾ ഇന്ത്യൻ നാവികസേനയ്ക്കു കൈമാറി. നാവിക സേനയിൽ നിന്ന് ജിആർഎസ്ഇയ്ക്കു ലഭിച്ച കരാർ പ്രകാരമുള്ള 118 യുദ്ധക്കപ്പലുകളിൽ 80 എണ്ണത്തിന്റെ നിർമാണമാണ് ഇതോടെ പൂർത്തിയായത്. പ്രോജക്ട് 17എ പദ്ധതിയുടെ ഭാഗമായി ജിആർഎസ്ഇ നിർമിച്ച രണ്ടാമത്ത അഡ്വാൻസ്ഡ് ഗൈഡഡ് മിസൈൽ ഫ്രിഗേറ്റ് ആണു ഡുണഗിരി. നാവിക സേനയുടെ ഹൈഡ്രോഗ്രാഫിക് സർവേ ക്ഷമത വർധിപ്പിക്കാൻ ലക്ഷ്യമിട്ടു നിർമിക്കുന്ന നാല് വലിയ സർവേ കപ്പലുകളിൽപ്പെട്ടതാണു സംശോധക്. തുറമുഖ കവാടം, കപ്പൽ ചാൽ, സമുദ്രാതിർത്തി തുടങ്ങി തീരമേഖലയിലും ആഴക്കടലിലും ഹൈഡ്രോഗ്രാഫിക് സർവേ നടത്താനും പ്രതിരോധ ആവശ്യങ്ങൾക്കായി ഓഷ്യനോഗ്രഫിക്, ജ്യോഗ്രഫിക്കൽ വിവരങ്ങൾ ശേഖരിക്കാനും ഈ കപ്പലിനാവും.


Source link
Exit mobile version