Site icon onlinekeralanews.com

‘അവർ എനിക്കെതിരെ ഒരുമിച്ചു, ഗൂഢാലോചന നടത്തി; എനിക്കു നീതി വേണം’


ചെന്നൈ ∙ തനിക്കെതിരെ ബിജെപിയും ഡിഎംകെയും അടക്കമുള്ളവർ ഒരുമിച്ചുചേർന്നെന്നും ഗൂഢാലോചന നടത്തിയെന്നും ആരോപിച്ച് നടനും ടിവികെ നേതാവുമായ വിജയ്. തിരുച്ചിറപ്പള്ളി ഈസ്റ്റ് നിയമസഭാ മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു വിജയ്.പെരമ്പൂരിലും വിജയ് മൽസരിക്കുന്നുണ്ട്. തിങ്കളാഴ്ച പെരുമ്പൂരിൽ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. രണ്ടു മണ്ഡലങ്ങളും ഡിഎംകെയുടെ സിറ്റിങ് സീറ്റുകളാണ്. എംഎൽഎ ഇനിഗോ ഇരുദയരാജാണ് തിരുച്ചിറപ്പള്ളിയിൽ ഡിഎംകെ സ്ഥാനാർഥി. കെ. രാജശേഖരനാണ് എഐഎഡിഎംകെ സ്ഥാനാർഥി. തിരുച്ചിറപ്പള്ളിയിൽ കനത്ത മൽസരമാണ് പ്രതീക്ഷിക്കുന്നത്.


Source link
Exit mobile version