test del 5 copy of del 3
‘2029ൽ സ്ത്രീകൾക്കായി 273 ലോക്സഭാ സീറ്റുകൾ, വനിതാ സംവരണ നിയമ ഭേദഗതിക്ക് എല്ലാ എംപിമാരും പിന്തുണയ്ക്കണം’

ന്യൂഡൽഹി ∙ വനിതാ സംവരണ നിയമ ഭേദഗതി കേവലം ഒരു നിയമനിർമാണ നടപടിയല്ലെന്നും, മറിച്ച് ഇന്ത്യയിലെ കോടിക്കണക്കിനു സ്ത്രീകളുടെ അഭിലാഷങ്ങളുടെ പ്രതിഫലനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ നീക്കത്തെ പിന്തുണയ്ക്കാൻ എല്ലാ എംപിമാരും ഒത്തുചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ വെബ്സൈറ്റായ narendramodi.inൽ പോസ്റ്റ് ചെയ്ത ലേഖനത്തിൽ, സ്ത്രീകൾ പുരോഗമിക്കുമ്പോഴാണ് സമൂഹം പുരോഗമിക്കുന്നത് എന്ന ഇന്ത്യയുടെ നാഗരിക മൂല്യങ്ങളുടെ സാക്ഷ്യപ്പെടുത്തലാണ് ഈ നീക്കമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിലവിലെ വിവരങ്ങൾ പ്രകാരം ഏപ്രിൽ 16 മുതൽ 18 വരെ നടക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ‘നാരി ശക്തി വന്ദൻ അധിനിയം’ (വനിതാ സംവരണ നിയമം) ഭേദഗതി ചെയ്യും. ഇതോടെ 2029ലെ പൊതുതിരഞ്ഞെടുപ്പ് മുതൽ സംവരണം പ്രാബല്യത്തിൽ വരും. ലോക്സഭാ സീറ്റുകളുടെ എണ്ണം 543 ൽ നിന്ന് 816 ആയി ഉയരും. ഇതിൽ 273 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യും. 2027ലെ സെൻസസിനു ശേഷം 2034ൽ നടപ്പിലാക്കേണ്ടിയിരുന്ന സംവരണം, 2011ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണയം നടത്തി 2029ൽ തന്നെ നടപ്പിലാക്കാനാണ് ഭേദഗതി ലക്ഷ്യമിടുന്നത്.നമ്മുടെ ജനാധിപത്യത്തിന്റെ ഗുണനിലവാരവും ഉൾക്കൊള്ളലും ശക്തിപ്പെടുത്തുന്നതിൽ വരുത്തുന്ന ഓരോ കാലതാമസവും സ്ത്രീകളുടെ പ്രാതിനിധ്യം വൈകിപ്പിക്കുന്നതിനു തുല്യമാണെന്നും നരേന്ദ്ര മോദി പറഞ്ഞു.
Source link


