LATEST

’20 വർഷമായി ഫാറൂഖ്  അബ്ദുള്ളയെ  കൊല്ലാൻ ആഗ്രഹിക്കുന്നു, ഇന്ന് അതിനുള്ള അവസരം ലഭിച്ചു’; പ്രതി


ശ്രീനഗർ : ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അദ്ധ്യക്ഷനുമായി ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജമ്മുവിലെ ഗ്രേറ്റർ കെെലാഷ് എന്ന പ്രദേശത്തെ ഒരു വിവാഹ ചടങ്ങിൽ നിന്ന് പുറത്തുപോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. കമൽ സിംഗ് എന്ന ആളാണ് വെടിവച്ചത്. പ്രതിയെ പൊലീസ് ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു.ഫാറൂഖ് അബ്ദുള്ളയും ഒപ്പമുണ്ടായിരുന്ന ജമ്മു കാശ്മീർ ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയും കഷ്ടിച്ച് രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. പ്രതി വർഷങ്ങളായി ഫാറൂഖ് അബ്ദുള്ളയെ കൊല്ലാൻ പദ്ധതിയിടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ലെെസൻസ് തോക്ക് കെെവശമുള്ള ആളായിരുന്നു കമൽ സിംഗ്. വിവാഹചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഫറൂഖ് അബ്ദുള്ളയുടെ വാഹനത്തിന് നേരെ തോക്കുമായി ഇയാൾ പാഞ്ഞടുക്കുകയും വെടിയുതിക്കുകയുമായിരുന്നു. വെടിവയ്പിൽ ആർക്കും പരിക്കേറ്റിട്ടില്ല.’20 വർഷമായി ഫാറൂഖ് അബ്ദുള്ളയെ കൊല്ലാൻ ഞാൻ ആഗ്രഹിച്ചിരുന്നു. ഇത് എന്റെ വ്യക്തിപരമായ അജണ്ടയായിരുന്നു. തോക്ക് എന്റെ സ്വന്തമാണ്. ഇന്ന് എനിക്ക് അതിനുള്ള അവസരം ലഭിച്ചു. പക്ഷേ അയാൾ രക്ഷപ്പെട്ടിരിക്കുന്നു’- പ്രതി പൊലീസിനോട് പറഞ്ഞു. ജമ്മുവിൽ ചില കടമുറികൾ പ്രതിക്ക് സ്വന്തമായി ഉണ്ടെന്നും അതിൽനിന്ന് ലഭിക്കുന്ന വാടക ഉപയോഗിച്ചാണ് ഇയാൾ ജീവിച്ചിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. ആക്രമണ സമയത്ത് കമൽ സിംഗ് മദ്യപിച്ചിരുന്നെന്നും റിപ്പോർട്ടുണ്ട്.


Source link

Related Articles

Check Also
Close
Back to top button