test del 3

2 വർഷത്തിൽ അടൽ സേതു കടന്നത് 2 കോടി വണ്ടികൾ; കടന്നുപോയവയിൽ 91% കാറുകൾ


മുംബൈ ∙ രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപാലമായ ശിവ്‌രി– നാവസേവ ട്രാൻസ്ഹാർബർ ലിങ്ക് (അടൽ സേതു) തുറന്ന് 2 വർഷം പിന്നിട്ടപ്പോൾ കടന്നുപോയത് 2 കോടി വാഹനങ്ങൾ. മുൻവർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്. എന്നാൽ, ഉയർന്ന ടോൾ നിരക്ക് കാരണം പ്രതീക്ഷിച്ചത്ര വാഹനങ്ങൾ കടൽപാലം ഉപയോഗിച്ചിട്ടില്ല. സ്വകാര്യ കാറുകളാണു പാതയിലൂടെ കൂടുതലായി യാത്ര ചെയ്തത്. ആകെ വാഹനങ്ങളിൽ 91 ശതമാനവും കാറുകളാണ്. 5 ലക്ഷത്തിലധികം മിനിബസുകളും 12 ലക്ഷത്തിലേറെ ട്രക്കുകളും ഭാരവാഹനങ്ങളും പാതയിലൂടെ കടന്നുപോയി. ആദ്യവർഷം 82.81 ലക്ഷം വാഹനങ്ങളാണു പാലം ഉപയോഗിച്ചത്. കഴിഞ്ഞവർഷം അത് ഒന്നേകാൽ കോടിയായി ഉയർന്നു.ഈ വർഷം ഉയരുമോ? നവിമുംബൈ വിമാനത്താവളം തുറന്നതോടെ കടൽപാലത്തിലൂടെ വിമാനത്താവളത്തിലേക്കു യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ദക്ഷിണ മുംബൈയിൽ നിന്ന് ഏറ്റവും എളുപ്പത്തിൽ നവിമുംബൈ വിമാനത്താവളത്തിലേക്ക് എത്താൻ കഴിയുന്ന പാതയാണിത്. നവിമുംബൈയിൽ നിന്നു വിമാനസർവീസുകൾ വർധിച്ചതും രാജ്യാന്തര സർവീസുകൾ തുടങ്ങാൻ പോകുന്നതും ഇക്കൊല്ലം കടൽപാലം ഉപയോഗിക്കുന്നവരുടെ എണ്ണം കൂട്ടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 2024 ജനുവരി 12നാണു പാത ഉദ്ഘാടനം ചെയ്തത്.


Source link

Back to top button